മടക്കു മടക്കായി അടിഞ്ഞിരിക്കുന്ന കൊഴുപ്പു കാരണം വയർ നല്ലതു പോലെ ചാടിയിട്ടുണ്ടാകും. ഇടയ്ക്കെങ്കിലും വയറിലേക്ക് നോക്കി ” വയർ കൂടി” എന്ന പറയാത്തവരായി ആരും കാണില്ല. ഡയറ്റീഷ്യന്മാരുടെ അഭിപ്രായം അനുസരിച്ചു ശരീര ഭാഗങ്ങളിൽ കൊഴുപ്പ് കുറയാൻ പ്രയാസമനുഭവിക്കുന്നത് വയറിലേതാണ്. വയറിൽ അടിയുന്നത് വെസറൽ ഫാറ്റ് ആണ്.
ചിട്ടയായ വ്യായാമവും, ഭക്ഷണ രീതിയും കൊണ്ട് അമിത കൊഴുപ്പ് കുറയ്ക്കാവുന്നതാണ്. എന്നാൽ ഇന്ന് പലർക്കും വ്യയാമം ചെയ്യുവാൻ സമയം കിട്ടാറില്ല. പിന്നീടുള്ള വഴി ഭക്ഷണ ക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുക എന്നതാണ്.
മറ്റൊരു മാർഗ്ഗം ചില ഒറ്റമൂലികൾ പരീക്ഷിക്കുക എന്നതാണ്. അതിലൊന്നാണ് ചിയാസീഡ്
ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് ചിയ സീഡ്. ചിയാസീഡീന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്
ചിയ സീഡിന്റെ ഗുണങ്ങൾ എന്തെല്ലാം?
നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ സീഡ് വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. ദിവസവും ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് ചിയ സീഡ് സഹായകമാണ്. ഇതിലെ നാരുകൾ തന്നെയാണ് ഇതിനായി സഹായിക്കുന്നത്. ഫൈബറുകൾ ശോധന സുഗമമാക്കാനും കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
ചിയ വിത്തുകളിൽ അവശ്യ അമിനോ ആസിഡുകൽ അടങ്ങിയിരിക്കുന്നു. അവ മുടികൊഴിച്ചിൽ തടയുകയും പുതിയ മുടി വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുന്നു. സിങ്കും ചെമ്പും മുടി കൊഴിയുന്നത് തടയുന്നു.
ചിയ വിത്ത് കുതിർത്ത വെള്ളം രാവിലെ കുടിക്കുന്നത് ദിവസത്തെ മുഴുവൻ ഊർജം പ്രദാനം ചെയ്യാൻ സഹായിക്കും. മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
ചിയ വിത്തുകളിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ദഹനം മന്ദഗതിയിലാക്കാനും സഹായിച്ചേക്കാം. ഇത് ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യും.
നാരുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് ചിയ വിത്തുകൾ. ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ലക്ഷണങ്ങൾ കുറയ്ക്കാനും അവ സഹായിച്ചേക്കാം.
ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നത് ഹോർമോൺ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പ് ശരീരത്തിന് നൽകും.
ചിയ സീഡ് ഉപയോഗിച്ച് വണ്ണമെങ്ങനെ കുറയ്ക്കാം?
ഇതിനായി തലേ ദിവസം ഒരു ടേബിൾ സ്പൂൺ ചിയ സീഡുകൾ വെള്ളത്തിൽ ഇട്ട് കുതിർത്തുക. ഇത് രാവിലെ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്തിളക്കി കുടിക്കാവുന്നതാണ്. ഇത് വെറും വയറ്റിൽ കുടിയ്ക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്.
Read more നിങ്ങൾക്ക് കണ്ണുകളിൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ? ശ്രദ്ധിക്കുക ഉയർന്ന കൊളസ്ട്രോളാണ് കാരണം