എപ്പോഴും ക്ഷീണവും, മുടി കൊഴിച്ചിലും അനുഭവപ്പെടുന്നുണ്ടോ? ഈ ലക്ഷണം തള്ളിക്കളയരുത്

പലരും പറയുന്നൊരു പരാതിയാണ് ഇപ്പോഴും ക്ഷീണമാണ്. ഒന്നും ചെയ്യാനുള്ള ഊർജ്ജമില്ല എന്നൊക്കെ. ശരീരത്തിനാവശ്യമായ വിറ്റാമിൻ, ന്യൂട്രിയൻസ് എന്നിവ ലഭിക്കാത്തതു മൂലമാണ് ക്ഷീണം തോന്നുന്നത്.

സമയക്കുറവ് മൂലം ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ മൂലം ക്ഷീണം തോന്നാം. ഭക്ഷണം കൃത്യ സമയത്തു കഴിക്കുമെങ്കിലും സമീകൃത ആഹാരംകഴിച്ചില്ലെങ്കിൽ ശരീരം ക്ഷീണിക്കും. കാർബ്‌, പ്രോട്ടീൻ, വിറ്റാമിൻ തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങൾ ഉൾപ്പെടുത്തി കൊണ്ടായിരിക്കണം എപ്പോഴും ആഹാരം കഴിക്കുവാൻ

ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്‍റെ വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. അതിലൊന്നാണ് ക്ഷീണവും, മുടി കൊഴിച്ചിലും.

പ്രോട്ടീന്റെ കുറവ് എന്തെല്ലാം അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണമാകും?

പ്രോട്ടീനിന്‍റെ കുറവു മൂലം എപ്പോഴും അസുഖങ്ങള്‍ വരാം. നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുന്നത് മൂലം രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമാകും.

തലമുടി കൊഴിച്ചിലും പ്രോട്ടീനിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെയും നിസാരമായി കാണേണ്ട.

പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാം. അതിനാല്‍ മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു കൊണ്ടാകാം.

എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. കാരണം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് പ്രോട്ടീൻ.

കൈകളിലെയും കാലുകളിലെയും നീരും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു മൂലമാകാം.

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.

ശരീരഭാരത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും ചിലപ്പോള്‍ പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം.

പ്രോട്ടീനിന്‍റെ കുറവു മൂലം ചിലരില്‍ വിളര്‍ച്ചയുണ്ടാകാം.

പ്രോട്ടീൻ ലഭ്യമാകുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?

ചിക്കന്‍

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. 172 ​​ഗ്രാം ചിക്കൻ ബ്രസ്റ്റിൽ 54 ​ഗ്രാം പ്രോർട്ടീൻ അടങ്ങിയിട്ടുണ്ട്.

ചീസ്

ഒരൗണ്‍സ് ചീസിൽ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ചീസിൽ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് ചീസ് ദൃഢത നല്‍കുന്നു.

സോയാബീൻ

ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.

കോളീഫ്ളവർ

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ളവർ. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

മുട്ട

പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ‘ഹാര്‍ട്ട്’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

പനീർ, യോ​ഗാർട്ട്

പനീർ, യോർ​ഗാർട്ട് എന്നിവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. പനീറിലും യോ​ഗാർട്ടിലും വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ‌‌‌‌‌‌പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്. ആറ് ഔൺസ് യോ​ഗാർട്ടിൽ അഞ്ച് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

Read more രണ്ടും മൂന്നും മടക്കുള്ള ചാടിയ വയർ കുറയ്ക്കണോ? ഈ വെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ മതി