ബാംഗ്ലൂർ: ഐപിൽ ൽ ആദ്യ ജയം തേടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഇന്ന് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ ആര്‍സിബി സ്വന്തം തട്ടകത്തിൽ ആദ്യ വിജയത്തോടെ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാവും. എന്നാല്‍ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
താരസമ്പന്നമായ ബാറ്റിംഗ് നിരയിലാണ് ബാംഗ്ലൂരുവിന്റെ പ്രതീക്ഷ. കോഹ്ലി, ഫാഫ് ഡുപ്ലെസിസ്, മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, രജത് പട്ടീദാർ, ദിനേശ് കാർത്തിക് ആണ് പ്രധാന താരങ്ങൾ. എന്നാൽ കഴിഞ്ഞ വർഷത്തെ പോലെയാണ് ബൗളിംഗ് നിര തന്നെയാണ് ഈ വർഷവും ബാംഗ്ലൂരിന്റെ തലവേദന. ചിന്നസ്വാമിയാകട്ടെ റണ്ണൊഴുകുന്ന പിച്ചും.
അതേ സമയം പഞ്ചാബ് കിങ്‌സ് സംതുലിതമായ നിരയാണ്. ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, ജിതേഷ് ശര്‍മ, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രമുഖർ. കൂടാതെ മികച്ച ഫോമിലായിരുന്നു ആദ്യ മത്സരത്തിൽ ഓള്‍റൗണ്ടർ സാം കറെന്‍. അര്‍ഷ്ദീപ് സിങ്ങും കഗിസോ റബാഡയും ഉൾപ്പെടുന്ന ബൗളിങ് നിര ശക്തമാണ്. കൂടാതെ സ്പിന്നർമാരായ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും കൂടിയാവുമ്പോൾ ആർസിബി ക്ക് എളുപ്പമാവില്ല.