ടാറ്റാ സോള്‍ട്ടിന്‍റെ പുതിയ കാമ്പയിൻ

കൊച്ചി: ഇന്ത്യയിലെ ബ്രാൻഡഡ് അയോഡൈസ്ഡ് ഉപ്പ് മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ സോള്‍ട്ട് അതിന്‍റെ ‘നമക് ഹോ ടാറ്റാ കാ, ടാറ്റാ നമക്’ എന്ന ജനപ്രിയ ജിംഗിളിന് പുതു ജീവന്‍ നല്കുന്ന പുതിയ കാമ്പയിന്‍ ആരംഭിച്ചു. ‘ദേശ് കാ നമക്’ എന്ന രീതിയിലുള്ള ബ്രാൻഡിന്‍റെ സർവവ്യാപനമാണ് ഈ മള്‍ട്ടി അസറ്റ് കാമ്പയിന്‍ ആഘോഷിക്കുന്നത്. ജിംഗിളിന്‍റെ കാലാതീതമായ സിഗ്നേച്ചര്‍ ട്യൂണ്‍ നിലനിർത്തുന്നതിനൊപ്പം തന്നെ പുതിയ ഒരു കാഴ്ചപ്പാടും കാമ്പയിനിൽ നല്കുന്നുണ്ട്.

‘നമക് ഹോ ടാറ്റാ കാ, ടാറ്റാ നമക്’ ജിംഗിളിന്‍റെ പുതിയ പതിപ്പ് ആശ്ചര്യത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരു ഘടകം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങളിലെ അതിന്‍റെ സാന്നിധ്യത്തെക്കുറിച്ച് ഒരു നവോന്മേഷകരമായ വീക്ഷണവും ഇത് അവതരിപ്പിക്കുന്നു. ഉപഭോക്താവിന്‍റെ ദൈനംദിന ജീവിതത്തിലെ വിവിധ നിമിഷങ്ങളില്‍ ഈ ജിംഗിളിന്‍റെ സാന്നിധ്യം വെളിവാക്കുന്ന 11 രസകരമായ ചെറു ഫിലിമുകള്‍ ഉള്‍പ്പെടുന്നതാണ് ഒഗില്‍‌വി ആശയവിഭാവനം ചെയ്ത ഈ കാമ്പയിന്‍.

രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ ടാറ്റാ സോള്‍ട്ട് ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പെടുക്കാനും അവരുടെ മൂല്യങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയില്‍ സ്വയം സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്.

‘ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഉത്തരവാദിത്വവുമുള്ള ബ്രാൻഡുകളിലൊന്നാണ് ടാറ്റാ സോള്‍ട്ട് എന്നും ‘ദേശ് കാ നമക്’ എന്ന രീതിയില്‍ ഇതിന്‍റെ പാരമ്പര്യം ഉടലെടുത്തിട്ട് നാല്പതു വർഷത്തിലേറെയായെന്നും ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, പാക്കേജ്ഡ് ഫുഡ്സ്- ഇന്ത്യ പ്രസിഡന്‍റ് ദീപിക ഭാന്‍ പറഞ്ഞു. 1980-കളിൽ പിറവിയെടുത്ത അതിന്‍റെ ഐക്കണിക് ജിംഗിള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ കാമ്പയിന്‍, ബ്രാൻഡിന്‍റെ ശാശ്വതമായ ആകർഷണത്തിന്‍റെയും കാലത്തിനനുസരിച്ച് മാറാനുമുള്ള അതിന്‍റെ കഴിവിന്‍റെയും സൂചകങ്ങളാണ്.

ഈ കാമ്പയിനിലൂടെ ഉപയോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും അവരുടെ ജീവിതത്തിന്‍റെ ഭാഗമാകാനുള്ള പ്രതിബദ്ധത ദൃഢപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ദീപിക ഭാന്‍ വ്യക്തമാക്കി.

ഫിലിമിന്‍റെ ലിങ്ക്:  www.youtube.com/watch?v=cfU2RARBZLs

Read more : ഊരുവിലക്കേണ്ട ആവശ്യം പർട്ടിക്കില്ല: തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് സി.എച്ച്.കുഞ്ഞമ്പു