ബുറൈദ∙ സൗദി അറേബ്യയിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അൽഖസീം പ്രവിശ്യയിലെ ഉനൈസക്ക് സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ വക്കഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതു (59) ആണ് മരിച്ചത്. മൃതദേഹം നിഫി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മൈമൂന, മക്കൾ: നൗഷിദ, നാഫില, നാജിയ. മരുമക്കൾ: ഷഫീഖ് സിറാജുദ്ദീൻ. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്.