തിരുവനന്തപുരം: മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ പരാതി നല്കി ബിജെപി. മുഖ്യമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്നാണു ബിജെപിയുടെ പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രി മതത്തിന്റെ പേരിൽ പ്രചാരണം നടത്തി, തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.സുരേന്ദ്രന് നൽകിയ പരാതിയിൽ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് പിണറായി വിജയന്റേതെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.
അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽനിന്നു മുഖ്യമന്ത്രിയെ വിലക്കണമെന്നാണ് ആവശ്യം.
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ മുസ്ലിങ്ങളെ രണ്ടാം തരക്കാരായി കാണാന്‍ ശ്രമിക്കുന്നു എന്നടക്കമുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിരുന്നു.