ഡെറാഡൂൺ: പഠിക്കാൻ വിദ്യാർഥികൾ സ്കൂളിലെത്താത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ 1671 സ്കൂളുകൾ അടച്ചുപൂട്ടി. വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നിന്നുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് 3,573 സ്കൂളുകളില്‍ പത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി മാത്രം പഠിക്കുന്ന സ്കൂളുകളുടെ എണ്ണം 102 ആണ്. പൗരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയത്. 315 സ്കൂളുകളാണ് ജില്ലയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഉദ്ദംസിങ് നഗര്‍ ജില്ലയിലാണ് ഏറ്റവും കുറവ് സ്കൂളുകള്‍ അടച്ച് പൂട്ടിയത്, 21 സ്കൂളുകള്‍.
വിവിധ ജില്ലകളില്‍ അടച്ചുപൂട്ടിയ സ്കൂളുകളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അടുത്തിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അടച്ചുപൂട്ടിയ സര്‍ക്കാര്‍ സ്കൂളുകള്‍ കെട്ടിടങ്ങള്‍ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബന്‍ഷിധര്‍ തിവാരി പറഞ്ഞിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഫിൻലൻഡ് മാതൃക സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് സർക്കാർ അവകാശപ്പെട്ടു.
ഇതിന്റെ പേരിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്സർലന്റും സന്ദർശിച്ചിരുന്നു. അടച്ചുപൂട്ടിയ സർക്കാർ സ്കൂളുകൾ കെട്ടിടങ്ങൾ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ബൻഷിധർ തിവാരി പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.