മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1,979 ഗ്രാം കൊക്കെന്‍ ഡിആര്‍ ഐ പിടികൂടി. ഇതിനു വിപണിയില്‍ 19.79 കോടി രൂപ വില വരും.
സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നുള്ള സ്ത്രീയാണ് അറസ്റ്റിലായത്.
കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്സ്ചറൈസര്‍ ബോട്ടില്‍, ഷാംപൂ ബോട്ടില്‍ തുടങ്ങിയവയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ശാസ്ത്രീയ പരിശോധനയില്‍ ഇത് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തി.