സ്‌കൂട്ടറിലിരുന്ന് ഹോളി ആഘോഷിച്ച് വിഡിയോ; 33,000 രൂപ പിഴ ചുമത്തി പൊലീസ്

നോയിഡ: നിയമം ലംഘിച്ച് സ്‌കൂട്ടറിലിരുന്ന് ഹോളി വിഡിയോ എടുത്ത പെണ്‍കുട്ടികള്‍ക്ക് പിഴ ചുമത്തി നോയിഡ പൊലീസ്. 33,000 രൂപയാണ് പിഴയായി പൊലീസ് ചുമത്തിയത്.

പെൺകുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെൺകുട്ടികൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വീഡിയോയിലെ രം​ഗങ്ങൾ അശ്ശീല ചുവയോടെയുള്ളതാണെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറി നിന്ന് പോവുന്നതും പിന്നീട് സ്കൂട്ടറിൽ നിന്ന് വീഴുന്നതും വീഡിയോയിൽ കാണാം.

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് 33,000 രൂപ പിഴ ഈടാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ മൂന്ന് പേരാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. മുന്നില്‍ യുവാവ് വാഹനം ഓടിക്കുന്നതും പുറകില്‍ രണ്ട് പെണ്‍കുട്ടികള്‍ പരസ്പരം നിറം പുരട്ടുന്നതുമാണ് ദൃശ്യം.

കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ കോച്ചിലും സമാനരീതിയിലുള്ള വീഡിയോ ചിത്രീകരിക്കുകയും ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.