വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം : സൗജന്യ തുടർചികിത്സ വേണമെന്ന ആവശ്യവുമായി ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി ഹർഷിന. സർക്കാരും ആരോഗ്യ മന്ത്രിയും കൂടെയുണ്ട് എന്ന് പറയുന്നതല്ലാതെ മറ്റ് നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. തുടർ ചികിത്സ സൗജന്യമാക്കണം എന്നാണ് ഹർഷിനയുടെ ആവശ്യം.

Read more : സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിനാൽ ഭരണസഖ്യത്തില്‍ നിന്നും പിന്‍മാറും : അജിത് പവാര്‍ വിഭാഗത്തിന്‍റെ ഭീഷണി

കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ഹർഷിന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശാരീരികാവസ്ഥ ഇപ്പോഴും വളരെ മോശമാണെന്ന് ഹർഷിന പറയുന്നു. ഓരോതവണയും തുടർ ചികിത്സക്കായി വലിയ സാമ്പത്തിക ചെലവ് ഉണ്ടാകുന്നു. കുടുംബത്തിന്‍റെ വരുമാനം പൂർണമായും നിലച്ച അവസ്ഥയിലാണെന്നും ഹർഷിന പറയുന്നു. തുടർചികിത്സ സൗജന്യമാക്കണം എന്നാണ് ഹർഷിനയുടെ ആവശ്യം.