പഴങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടോ! ട്രൈ ചെയ്യാം ഈ സ്മാർട്ട് ഡിസേർട്ട്

ആവശ്യമായ ചേരുവകൾ

1. പീച്ചസ് – ഒന്ന്, വേവിച്ചത്

ഓറഞ്ച് – ആറ് അല്ലി

പൈനാപ്പിൾ – ഒരു കഷണം, വേവിച്ചത്

ഏത്തപ്പഴം – ഒന്നിന്റെ നാലിലൊന്ന്

ആപ്പിൾ – ഒന്നിന്റെ നാലിലൊന്ന്

2. ക്രീം അടിച്ചത് – 60 മില്ലി

പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

3. വോൾനട്ട് – രണ്ട്

ചെറി -അഞ്ച്

തയ്യാറാക്കുന്ന വിധം

എല്ലാ പഴങ്ങളും ചെറിയ കഷണങ്ങളാക്കുക. ഇത് ഒരു ഡിസേർട്ട് ബൗളിലാക്കണം. ക്രീമും പഞ്ചസാരയും യോജിപ്പിച്ച് അടിച്ചത് പഴങ്ങൾക്കു മുകളിൽ ഒഴിക്കുക. വോൾനട്ടും ചെറിയും കൊണ്ട് അലങ്കരിച്ചു വിളമ്പുക.