ചിക്കൻ ചെറുകഷണങ്ങളാക്കി മുറിച്ച് ഉപ്പും കുരുമുളകുപൊടിയും ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും വിനാഗിരിയും ചേർത്ത് അൽപം വെള്ളമൊഴിച്ചു വേവിക്കാൻ വയ്ക്കുക (ഇതിൽ എണ്ണ വേണ്ട). മറ്റൊരടുപ്പിൽ പാൻവച്ച് ആദ്യം രണ്ടു നുള്ള് പഞ്ചസാര ഇടുക. ഇതു കരിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ ഒരൽപം എണ്ണയൊഴിക്കുക. വെളിച്ചെണ്ണ ഇതിനു ചേരില്ല; അതിനാൽ മറ്റേതെങ്കിലും എണ്ണയാകാം… തുടർന്ന് അൽപം ഉപ്പ് ചേർക്കുക. സവാള സ്ക്വയർ കട്ട് ചെയ്തത് ചേർത്ത് വഴറ്റുക. സവാള വാടിക്കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്യാം. ആദ്യ അടുപ്പിൽ ഏകദേശം വേവാകാറായ ചിക്കനിൽ ഇതും ചില്ലി, സോയ സോസുകളും ചേർക്കാം. ഗ്രേവി തിളച്ചുകഴിയുമ്പോൾ ഒരു സ്പൂൺ കോൺഫ്ലൗറും, മുഴുവൻ വേവാകുമ്പോൾ കാപ്സിക്കവും സെലറിയും അരിഞ്ഞത് (ഉണ്ടെങ്കിൽ) ചേർത്ത് രണ്ടു മിനിറ്റ് കഴിയുമ്പോൾ ഓഫ് ചെയ്യാം. ചില്ലി ചിക്കൻ തയ്യാർ.