ആവശ്യമായ ചേരുവകൾ
1. ഇളം വെണ്ടയ്ക്ക അറ്റം പിളർന്നത്– അരക്കിലോ
2. എണ്ണ – അരക്കപ്പ്
3. സവാള (നീളത്തിൽ കനം കുറച്ചരിഞ്ഞത്)– ഒന്ന്
4. മുളകു പൊടി – അര ചെറിയ സ്പൂൺ
ഉണങ്ങിയ മാങ്ങാപ്പൊടി (ആംചൂർ) – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാല് ചെറിയ സ്പൂൺ
5. തക്കാളി (നീളത്തിൽ കനം കുറച്ചരിഞ്ഞത്)– ഒന്ന്
തൈരിനു താളിക്കാൻ
6. തൈര് – ഒന്നരക്കപ്പ്
7. ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
8. വറ്റല്‍ മുളക് (കഷണങ്ങളാക്കിയത്)– രണ്ട്
9. കടുക് – അര ചെറിയ സ്പൂൺ
10. കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്നവിധം
എണ്ണ ചൂടാക്കി സവാള ബ്രൗൺ നിറമാകും വരെ നന്നായി വഴറ്റുക. ഇതിലേക്കു വെണ്ടയ്ക്ക ചേർത്തു പത്തു മിനിറ്റു വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം. ഏകദേശം വേവാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേക്കു തക്കാളിയും ചേർത്തിളക്കി വാങ്ങുക. അല്പം എണ്ണയിൽ കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക. നന്നായി വഴന്നശേഷം ഇതിലേക്ക് ഉപ്പു ചേർത്ത തൈരു ചേർത്തു വാങ്ങുക. ഈ തൈര് വാങ്ങി വച്ചിരിക്കുന്ന വെണ്ടയ്ക്കയുടെ മീതെ ഒഴിച്ച് അല്പം മാതളനാരങ്ങാ അല്ലികൾ കൊണ്ടലങ്കരിച്ചു വിളമ്പുക.