അടുക്കളയിലുള്ള പലതും ഒറ്റമൂലികളാണ്. നമ്മൾ വാങ്ങുന്ന ഓരോ സാധനത്തിനും അതിന്റെതായ മൂല്യമുണ്ട്. പെട്ടന്ന് വയറിനൊരു അസ്വസ്ഥത വന്നാൽ, ഗ്യാസ് കയറിയാൽ ഒരു വെളുത്തുള്ളിയിലോ, ഇഞ്ചിയിലോ ഗ്യാസ് പോകും. ദിവസവും ജീരകമിട്ട വെള്ളം കുടിച്ചാലോ? വയറിനു ഉത്തമമാണ്. അങ്ങനെ പലവിധ രോഗശമിനികൾ അടങ്ങിയതാണ് ഓരോ അടുക്കളയും.
അടക്കളയിലെ മുൻപന്മാരിലൊന്നാണ് ഏലയ്ക്ക. ചായയിലും, ബിരിയാണിയിലും മാത്രം ഉപയോഗിക്കാനുള്ളതല്ല ഏലയ്ക്ക. നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ ഔഷധമാണ് ഇത്.
ഏലയ്ക്കയുടെ ഗുണങ്ങൾ എന്തെല്ലാം?
മെറ്റബോളിസം
ഏലയ്ക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കും .
കൊഴുപ്പ് നീക്കം ചെയ്യുന്നു
കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യും. ഏലക്ക പതിവായി കഴിക്കുന്നത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. നല്ല ദഹനം നടക്കുന്നത് വഴി ഉപാചയയെ പ്രക്രിയ മികച്ചതാകുകയും അത് വഴി ശരീര ഭാരം കുറയുകയും ചെയ്യുന്നു.
ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ മോശം കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്.
രക്തത്തിലെ പഞ്ചസാര
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾക്കും ദിവസവും ഏലയ്ക്ക വെള്ളം കുടിക്കാം. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാൽ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റുന്നതിന് ഫലപ്രദമാണ്.
നല്ല ദഹനത്തിന്
സ്ത്രീ ആയാലും പുരുഷനായാലും ദഹന പ്രശ്‌നങ്ങള്‍ എല്ലാം ഒരു പോലെ തന്നെയാണ്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് ഭക്ഷണം കൂടുതല്‍ കഴിക്കുന്നവര്‍. അതുകൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങളും കൂടുതല്‍ ബാധിക്കുന്നത് ഇവരെ തന്നെയായിരിക്കും.
ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏലക്ക വെള്ളത്തിലൂടെ കഴിയുന്നു. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക.
ടോക്‌സിനെ പുറന്തള്ളുന്നതിന്
ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം. ഇത് കിഡ്‌നിയില്‍ അടിഞ്ഞിരിക്കുന്ന മാലിന്യത്തെയും മറ്റും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദിവസവും ഏലക്കയിട്ട് തിളപ്പിച്ച് വെള്ളം കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് തന്നെ മാറ്റം ഉണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.
ഡിപ്രഷനില്‍ നിന്ന് പരിഹാരം
ഡിപ്രഷന്‍ ഉണ്ടാക്കുന്ന അവസ്ഥ പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം.
ഏലക്കയിട്ട് തിളപ്പിച്ച വെള്ളം ഡിപ്രഷന്‍, മാനസിക സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഏലക്കയിട്ട് തിളപ്പിച്ച വെള്ളം. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ വളരെയധികം ബാധിക്കുന്നതും പുരുഷന്‍മാരെയാണ്.
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഏലക്ക വെള്ളം. ഇത് സ്വകാര്യ അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നല്ല ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതെല്ലാം വളരെയധികം നല്ലതാണ് ആരോഗ്യത്തിന്. മാത്രമല്ല വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഏലക്ക
രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്ബോള്‍ അത് നമ്മുടെ ജീവിതത്തില്‍ മരുന്നുകള്‍ക്കുള്ള ഇടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഏലക്കയിട്ട് തിളപ്പിച്ച വെള്ളം. ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു