പത്തനംതിട്ട:തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ചില നേതാക്കളുടെ സഹരിക്കുന്നില്ലെന്ന വിമർശനത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ ചേർന്ന യോഗം അവസാനിച്ചത് കയ്യാങ്കളിയിൽ.എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നേതാക്കളിൽ ചിലർ ഉഴപ്പുന്നതായി വിമർശനം ഉയർത്തിയത് മുൻ എംഎൽഎ കൂടിയായ നേതാവാണ്.
മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു നാടകീയ സംഭവങ്ങൾ.യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടയിൽ ഇദ്ദേഹത്തെ പാർട്ടിയുടെ ട്രേഡ് യൂണിയൻ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.