ആവശ്യമായ ചേരുവകൾ
1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞത്, ഇടത്തരം – രണ്ട്
ചേന തൊലി കളഞ്ഞത് – 100 ഗ്രാം
2. വെളുത്തുള്ളി – എട്ട് അല്ലി
ഇഞ്ചി തൊലി കളഞ്ഞത് – ഒരിഞ്ചു കഷണം
പച്ചമുളക്, ചെറുത്– മൂന്ന്
3. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
4. മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിസ്പൂൺ
5. ഉപ്പ് – പാകത്തിന്
6. എണ്ണ – അല്പം അലങ്കരിക്കാൻ
7. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – കാല്‍ ചെറിയ സ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് – മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും ചേനയും തൊലി കളഞ്ഞത് 20–30 മിനിറ്റ് ആവിയില്‍ പുഴുങ്ങുക. ∙രണ്ടാമത്തെ ചേരുവ അല്പം വെള്ളം ചേർത്ത് അരച്ചു വയ്ക്കുക. ∙പുഴുങ്ങിയ ചേനയും ഉരുളക്കിഴങ്ങും തണുത്ത ശേഷം ഉടച്ചു പേസ്റ്റു പരുവത്തിലാക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഇഞ്ചി–വെളുത്തുള്ളി – പച്ചമുളകു പേസ്റ്റ്, നാരങ്ങാനീര്, മല്ലിയില അരിഞ്ഞത് എന്നിവ ചേർക്കുക. പാകത്തിന് ഉപ്പു ചേർത്ത് ഈ മിശ്രിതം നന്നായി യോജിപ്പിച്ച് 12–15 ഭാഗങ്ങളാക്കുക.
ഇനി 12–15 സ്ക്യൂവേഴ്സ് (ഗ്രിൽ ചെയ്യാനുള്ള നീളമുള്ള കമ്പികൾ) എടുത്തു മയം പുരട്ടിയ ശേഷം തയാറാക്കിയ പച്ചക്കറി മിശ്രിതം ഓരോ ഭാഗവും ഓരോ സ്ക്യൂവറിൽ രണ്ടു മൂന്നിഞ്ചു നീളത്തിൽ പൊതിയുക. ഇതിനു മുകളിൽ അല്പം എണ്ണ തൂത്ത ശേഷം അടുപ്പിലോ ഗ്യാസിലോ നേരിട്ടു ചുട്ടെടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന സവാളയിൽ നാരങ്ങാ നീരും മുളകുപൊടിയും പാകത്തിനുപ്പും ചേർത്ത് ചുട്ടെടുത്ത കബാബിനൊപ്പം വിളമ്പുക.