ആവശ്യമായ ചേരുവകൾ
മൈദ – ഒരു കപ്പ്
മുട്ട – 1 ഉപ്പ് – ഒരു നുള്ള്
പാൽ – ഒരു കപ്പ്
പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ
നെയ്യ്/വെണ്ണ ഉരുക്കിയത് – ഒരു വലിയ സ്പൂൺ
കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ (ചോക്ലെറ്റ് ക്രെപ്സ് തയാറാക്കാൻ കൊക്കോ പൗഡർ ചേർക്കുക)
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കണം. ഇത് അനക്കാതെ അരമണിക്കൂർ വയ്ക്കുക. നോൺസ്റ്റിക് തവ ചൂടാക്കി, ചെറുതീയിൽ വച്ച് മാവു കോരിയൊഴിച്ചു പരത്തി പാൻ കേക്ക് തയാറാക്കണം. ഓരോ പാൻകേക്കിലും ജാം/ചോക്ലെറ്റ് സോസ് പുരട്ടി, മുകളിൽ പഴം അരിഞ്ഞതോ ഏതെങ്കിലും ഫ്രൂട്ട്സ് അരിഞ്ഞതോ വച്ച് റോൾ ചെയ്തു വിളമ്പാം. ജാം/സ്ട്രോബെറി/കാരമൽ/തേൻ / ചോക്ലെറ്റ് ചിപ്സ് എനിനവ കൊണ്ട് അലങ്കരിക്കാം.