ആവശ്യമായ ചേരുവകൾ
1. ഇടിച്ചക്ക – ഒരു ചെറുത്
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3. ഉപ്പ് – പാകത്തിന്
4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
പച്ചമുളക് – രണ്ട്
ജീരകം – അര ചെറിയ സ്പൂൺ
വറ്റൽ മുളക് – ഒന്ന്
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – കാൽ ചെറിയ സ്പൂണ്
7. കറിവേപ്പില – രണ്ടു തണ്ട്
8. പച്ച വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക തൊലിയും കൂഞ്ഞിലും (നടുവിലുള്ള തണ്ട്) കളഞ്ഞു ചെറിയ കഷണങ്ങളായി അരിയുക. ഇതിൽ മഞ്ഞൾപ്പൊടി ചേർത്തു നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. ഇടിച്ചക്ക പകുതി വേവാകുമ്പോൾ ഉപ്പും ചേർത്തു വേവിച്ചു വെള്ളം ഊറ്റി വയ്ക്കുക. ഇടിച്ചക്ക വേവും മുമ്പ് ഉപ്പ് ചേർത്താൽ എളുപ്പം വേവുകയില്ല. ചൂടാറിയശേഷം ഇടിച്ചക്ക കഷണങ്ങൾ ചതച്ചു വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നു പരിപ്പും മൂപ്പിച്ച ശേഷം തേങ്ങ ചതച്ച മിശ്രിതം ചേർത്തിളക്കുക. ഏറ്റവും ഒടുവിൽ പച്ച വെളിച്ചെണ്ണയൊഴിച്ചിളക്കി വാങ്ങുക.