തിരുവനന്തപുരം:മുടങ്ങിക്കിടന്ന പ്രിന്റിങ് ആരംഭിച്ചു.പ്രിന്റിങ് കമ്പനിക്ക് നൽകാനുള്ളതിൽ 8.68 കോടി രൂപ കൈമാറുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു.ആർസിയും ലൈസൻസും തപാൽമാർഗം എത്തിക്കാൻ നടപടി തുടങ്ങി.
10 ലക്ഷത്തോളം ആർസിയും ലൈസൻസുമാണ് അപേക്ഷകർക്കു ലഭിക്കാനുള്ളത്.ഉടമകൾക്ക് എസ്എംഎസ് വഴി വിവരം ലഭിക്കും.ഇതെല്ലാം ഓഫിസ് വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ഗണേഷ്കുമാർ പറഞ്ഞിരുന്നു. എന്നാൽ, അപേക്ഷകരിൽ നിന്നെല്ലാം 45 രൂപ തപാൽ ഫീസും കൂടി മോട്ടർ വാഹനവകുപ്പ് മുൻകൂർ വാങ്ങിയതിനാൽ ഈ നിർദേശത്തോട് എതിർപ്പുണ്ടായി.
Read also :തോമസ് ഐസക്കിന്റെ പ്രചാരണത്തിൽ നിസ്സഹകരണം: സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ കയ്യേറ്റം