ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം.
താങ്ങുവിലയടക്കമുള്ള വിഷയത്തില്‍ കര്‍ഷകര്‍ ഇപ്പോഴും സമരത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നേരത്തെ അകാലിദള്‍ വിമുഖത കാണിച്ചിരുന്നു.
Read more : ഇടുക്കിയിൽ ആളില്ലാനേരത്ത് വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിച്ചു : രണ്ട് പേർ പിടിയിൽ
2019-ല്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും അകാലിദളും പഞ്ചാബിലെ 13-ല്‍ നാലു സീറ്റുകളിലാണ് വിജയിച്ചത്. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് അന്ന് വിജയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക.