ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ, ലോജിസ്റ്റിക്‌സ് കമ്പനിയായ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) എസ്പി ഗ്രൂപ്പിന്റെ 56% ഓഹരികളും ഒറീസ സ്റ്റീവ്‌ഡോര്‍സ് ലിമിറ്റഡിന്റെ (OSL) 39% ഓഹരികളും വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടു. ഗോപാല്‍പൂര്‍ പോര്‍ട്ട് ലിമിറ്റഡില്‍ (GPL) എന്റര്‍പ്രൈസ് മൂല്യമായ 3,080 കോടി രൂപയിലാണ് ഏറ്റെടുക്കല്‍ നടക്കുന്നത്.
ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോപാല്‍പൂര്‍ തുറമുഖത്തിന് 20 MMTPA കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
മള്‍ട്ടി-കാര്‍ഗോ തുറമുഖം എന്ന നിലയില്‍, ഇരുമ്പയിര്, കല്‍ക്കരി, ചുണ്ണാമ്പുകല്ല്, ഇല്‍മനൈറ്റ് എന്നിവയുള്‍പ്പെടെയുള്ള ഡ്രൈ ബള്‍ക്ക് കാര്‍ഗോയുടെ വൈവിധ്യമാര്‍ന്ന മിശ്രിതമാണ് ഗോപാല്‍പൂര്‍ കൈകാര്യം ചെയ്യുന്നത്. ഇരുമ്പ്, ഉരുക്ക്, അലുമിനിയം തുടങ്ങിയ ധാതു അധിഷ്ഠിത വ്യവസായങ്ങളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ തുറമുഖം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിപണിയിലെ ആവശ്യാനുസരണം തുറമുഖം രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും സൗകര്യമുണ്ട്.
വികസനത്തിനായി 500 ഏക്കറിലധികം ഭൂമി പാട്ടത്തിന് GPL-ന് ലഭിച്ചിട്ടുണ്ട്. ഗോപാല്‍പൂര്‍ തുറമുഖം ഏറ്റെടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഞങ്ങളെ അനുവദിക്കുമെന്ന് APSEZ മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. GPL അദാനി ഗ്രൂപ്പിന്റെ പാന്‍-ഇന്ത്യ പോര്‍ട്ട് നെറ്റ്വര്‍ക്കിലേക്ക് ചേര്‍ക്കുന്നതോടെ മൊത്തത്തിലുള്ള ചരക്ക് ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും APSEZ-ന്റെ സംയോജിത ലോജിസ്റ്റിക് സമീപനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.