ഇഫ്താറിന് മലബാറിലെ കടകളിൽ ചൂടു ചായയ്ക്കൊപ്പം കിട്ടുന്ന കല്ലുമ്മക്കായ് നിറച്ചത്

ആവശ്യമായ ചേരുവകൾ

കല്ലുമ്മക്കായ – 15 എണ്ണം

പുഴുക്കലരി– 400 ഗ്രാം

തേങ്ങ ചിരവിയത്– അര മുറി

പെരുംജീരകം– 1 ടേബിൾസ്പൂൺ

ചുവന്നുള്ളി– 10 എണ്ണം

മുളകുപൊടി– 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി– 1 ടീസ്പൂൺ

ഉപ്പ്– ആവശ്യത്തിന്

വെളിച്ചെണ്ണ – വറുത്തു കോരാൻ

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ തോടു പിളർന്നു വൃത്തിയായി കഴുകുക. ശേഷം കുതിർത്ത പുഴുക്കലരിയും തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും ചേർത്തു അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം തോട് കളഞ്ഞു മാറ്റി വയ്ക്കാം. മുളക്പൊടിയും മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്തു കുറച്ചു വെള്ളം ചേർത്തു കൂട്ടു തയാറാക്കുക. അരിക്കൂട്ടിൽ ഉപ്പുള്ളതിനാൽ വളരെ കുറച്ചു മാത്രം മസാലയിൽ ചേർക്കാൻ ശ്രദ്ധിക്കണം. മസാലയിൽ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം. അധിക നേരം മൊരിയരുത്.