ആവശ്യമായ ചേരുവകൾ
1. ബനാന -3 എണ്ണം
2. മുട്ട – 2 എണ്ണം
3. അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
4. ബ്രഡ്ക്രംസ് – ആവശ്യത്തിന്
5. ഏലക്കപ്പൊടി -ആവശ്യത്തിന്
6. ഉപ്പ്, ഓയിൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ചൂടാറിയശേഷം തൊലികളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഏലക്കപ്പൊടി, ഉപ്പ്, പൊടിച്ചെടുത്ത അണ്ടിപ്പരിപ്പ്, ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ചെറിയ ഉരുളകളായെടുത്ത് റോൾ ഷേപ്പിലാക്കുക. ശേഷം നന്നായി ബീറ്റ് ചെയ്ത മുട്ടയിൽ ഡിപ്പ് ചെയ്ത് ബ്രഡ് ക്രംസിൽ റോൾ ചെയ്ത് നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ചൂടോടെ സർവ് ചെയ്യാം.