സഹിക്കാൻ കഴിയാത്ത ചൂടാണിപ്പോൾ കേരളത്തിൽ. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഈ സമയത്ത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കുകയും വേണം.
വേനൽക്കാലത്ത് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം
വിറ്റാമിന് സി അടങ്ങിയ ഫ്രൂട്സുകൾ ആഹാരത്തിൽ ഉപ്പെടുത്തുക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല നിർജ്ജലീകരണം തടയുവാനും ഇവ സഹായിക്കും
വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങൾ എന്തെല്ലാം?
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാനും സഹായിക്കും.
വിറ്റാമിന് സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
വിറ്റാമിന് സി ധാരാളം അടങ്ങിയ നാരങ്ങ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ ഒന്നാണ് സാല ലെമനേഡ് ഇത് നിങ്ങളുടെ ശരീരത്തെ ഊർജ്വത്തോടെ നില നിർത്തും
മസാല ലെമനേഡ്
ആവശ്യമായ സാധനങ്ങൾ
- നാരങ്ങ – 1
- ചാറ്റ് മസാല – 1/2 സ്പൂൺ
- ഉപ്പ് – 1/4 സ്പൂൺ
- പഞ്ചസാര – 2 സ്പൂൺ
തയാറാക്കുന്ന വിധം
- ഒരു നാരങ്ങ പിഴിഞ്ഞെടുക്കുക.
- മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും നാരങ്ങാ നീരിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
- ഇനി ഇത് ആവശ്യാനുസരണം ഒരു ഗ്ലാസ്സിലേക് ഒഴിച്ചു സോഡാ അല്ലെങ്കിൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് കുടിക്കുക.
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ ബാഗിൽ ഒരു ബോട്ടിൽ വെള്ളം കരുതുക എന്നത് അത്യന്താപേക്ഷിതമാണ്. അമിത ചൂട് മൂലം നിർജ്ജലീകരണം സംഭവിക്കാം. ഇത് മൂലം തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടും. കഴിവതും നല്ല വെയിലുള്ള നേരങ്ങളിൽ പുയത്തേക്ക് പോകുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പോകുന്നുണ്ടെങ്കിൽ സൺസ്‌ക്രീം, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. കൃത്യസമയത്തു ഭക്ഷണം കഴിക്കുക, വാട്ടർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.