രുചികരമായ ബദാം ഷെയ്ക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം

ആവശ്യമായ ചേരുവകൾ

1. ബദാം പൊടിച്ചത് – 250 ഗ്രാം

പാൽ – ½ ലീറ്റർ

പഞ്ചസാര – 6 വലിയ സ്പൂൺ

2. ബദാം ഫ്ളെയ്ക്ക്സ് – 2 വലിയ സ്പൂൺ

ആപ്പിൾ – ഒന്ന്, ഗ്രേറ്റ് ചെയ്തത്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ മിക്സിയുടെ ബൗളിലാക്കി അടിച്ചെടുക്കുക. വിളമ്പാനുള്ള ഗ്ലാസുകളിലാക്കി രണ്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു നന്നായി തണുപ്പിച്ചു വിളമ്പാം.