ആറാട്ടുപുഴ:പോണ്ടിച്ചേരിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു.വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയായ ജയലക്ഷ്മിയാണ് (21) മരിച്ചത്.തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകളാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.
Read also :നെല്ലുസംഭരണ താങ്ങുവില കുടിശികയിൽ 852 കോടി അനുവദിച്ച് കേന്ദ്രം: ഇനിയും 756.25 കോടി ബാക്കി