ആവശ്യമായ ചേരുവകൾ
ബീഫ്: അരക്കിലോഗ്രാം
കടലപ്പരിപ്പ്: 1 കപ്പ്
സവാള: 2
ഇഞ്ചി: 1 (ഒരിഞ്ച് നീളത്തിൽ)
വെളുത്തുള്ളി: 1
ഗ്രാമ്പൂ: 4
പട്ട: ഒരു കഷണം
കുരുമുളക്: 1 ടേബിൾ സ്പൂൺ
ചുവന്ന മുളക്: 5
മല്ലി: 1 ടേബിൾ സ്പൂൺ
ഗരം മസാല പൊടി: 1 ടേബിൾ സ്പൂൺ
മല്ലിയില: അരക്കപ്പ്
പുതിന: കാൽ കപ്പ്
ഉപ്പ്, ഓയിൽ: ആവശ്യത്തിന്
മുട്ട: 2
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ ബീഫ് എടുക്കുക. കടലപ്പരിപ്പ്, ഇഞ്ചി, വെളുത്തുള്ളി, സവാള അരിഞ്ഞത്, പട്ട, ഗ്രാമ്പൂ, കുരുമുളക്, മല്ലി, ചുവന്ന മുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഒന്നര കപ്പ് വെള്ളവും ചേർത്ത് യോജിപ്പിച്ച് മൂടിവച്ച് 35–40 മിനിറ്റ് വേവിക്കുക. മീഡിയം ഫ്ലെയിമിൽ വേവിക്കണം. ബീഫും കടലപ്പരിപ്പും വെന്ത് വെള്ളം വറ്റുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് ചൂടുപോകാൻ വയ്ക്കുക. മല്ലിയില, പുതിനയില, ഗരം മസാല എന്നിവയും ചേർത്ത് ഒരു ബ്ലെൻഡറിൽ നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക. രണ്ടു മുട്ടയും ചേർത്ത് യോജിപ്പിച്ച് ഒരേ വലുപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക. ഓരോ ഉരുളയും കട്‌ലെറ്റിന്റെ ഷെയ്പ്പിൽ ആക്കണം. പാനിൽ 3 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി കബാബ് ഓരോന്നായി ഷാലോ ഫ്രൈ ചെയ്ത് രണ്ടു വശവും മൊരിച്ചു കോരുക.