ഗുജറാത്തിന്റെ ആധിപത്യത്തിന് തടയിടാൻ ചെന്നൈ

ചെന്നൈ: ഐപിൽ ൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് ആപ്പുമായി ഗുജറാത്ത് ടൈറ്റൻസുമായാണ് മത്സരം. ചെന്നൈ ചെപ്പോക്കിൽ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും മാറ്റുരക്കുക.

പുതിയ ക്യാപ്റ്റന് കീഴിൽ ആദ്യ മത്സരത്തിനറിങ്ങിയ ഇരു ടീമുകൾക്കും ജയിക്കാനായി. റിതുരാജ് നായകനായെത്തിയ ചെന്നൈ ആദ്യ മത്സരത്തിൽ ബാംഗ്ലൂരുവിനെ പരാജപ്പെടുത്തിയപ്പോൾ ഗുജറാത്താകട്ടെ ഗില്ലിന്റെ കീഴിൽ അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തുകയായിരുന്നു.

മികച്ച ഫോമിലാണ് ഇരു ടീമുകളെങ്കിലും ചെന്നൈയ്ക്ക് മേൽ വ്യക്തമായ ആധിപധ്യം ജിടി ക്കുണ്ട്. ലീഗ് മത്സരങ്ങളിൽ ഇതുവരെ ഗുജറാത്തിനെ തോൽപ്പിക്കാൻ ചെന്നൈക്കായിട്ടില്ല. ഈ കടമ്പ കടക്കുക തന്നെയാകും റിതുരാജനും കൂട്ടർക്കും മുന്നിലുള്ളത്. എന്നാൽ മറുവശത്തു ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗുജറാത്തിനെ പിടിച്ച കെട്ടുക അത്ര എളുപ്പമല്ല. പരിക്ക് മാറി ടീമിനോടൊപ്പം ചേർന്ന മതീഷ പതിരാന എത്തുന്നതോടെ ആദ്യ മത്സരത്തിനേക്കാൾ ശക്തമായ ടീമാകും ചെന്നൈ. സ്വന്തം തട്ടകത്തിലെ മത്സരമായതിനാൽ ചെന്നൈക്കെതിരെയുള്ള ഗുജറാത്തിന്റെ വിജയകുതിപ്പ് അവസാനിക്കാനും സാധ്യതകളേറെ.

Read more : ഗോവിന്ദനെതിരായ പരാമർശം: കോടതിയിൽ ഹാജരാകാതെ സ്വപ്ന