യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ നദിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം.
🚨#BREAKING: Up to 20 people were on the Francis Scott Key Bridge in Baltimore at the time of the collapse. The cargo ship has a breach in the hull, causing it to list to one side, with reports of a strong smell of diesel fuel pic.twitter.com/uid1snomUI
— R A W S A L E R T S (@rawsalerts) March 26, 2024
1.6 മീറ്റര്‍ നീളമുള്ള പാലത്തില്‍ ആ സമയം എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. എന്നാല്‍ ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴ് പേര്‍ നദിയില്‍ വീണെന്നാണ് പറയുന്നത്. ഡൈവ് ആന്‍ഡ് റെസ്‌ക്യു ടീം തെരച്ചില്‍ തുടരുകയാണ്.
Read more : ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവിന് ഒന്നരക്കോടിയുടെ കടബാധ്യത : മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി