കപ്പൽ ഇടിച്ചതിനെ തുടർന്ന് യു.എസ്സിലെ ബാൾട്ടിമോർ പാലം തകർന്നു : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു : വീഡിയോ

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ നദിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം.

1.6 മീറ്റര്‍ നീളമുള്ള പാലത്തില്‍ ആ സമയം എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. എന്നാല്‍ ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴ് പേര്‍ നദിയില്‍ വീണെന്നാണ് പറയുന്നത്. ഡൈവ് ആന്‍ഡ് റെസ്‌ക്യു ടീം തെരച്ചില്‍ തുടരുകയാണ്.

Read more : ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവിന് ഒന്നരക്കോടിയുടെ കടബാധ്യത : മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി