കോണ്‍ഗ്രസ്സ് ഇന്ത്യയ്ക്കായി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം ചിഹ്നത്തിനായി മത്സരിക്കുന്നു: രമേശ് ചെന്നിത്തല

.

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയ്ക്കായി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം ചിഹ്നം നിലനിലര്‍ത്താന്‍ വേണ്ടി മത്സരിക്കുന്നെന്ന് രമേശ് ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിന്‍കീഴ് റോയല്‍ ഗ്രീനില്‍ വച്ച് നടന്ന യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ജെഫേര്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്, കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, തോന്നാക്കല്‍ ജമാല്‍, ചാനങ്കര കുഞ്ഞു, ആര്‍ എസ് പി എറവൂര്‍ പ്രസന്ന കുമാര്‍, ചന്ദ്രബാബു, കോരാണി ഷിബു, എം ജെ ആനന്ദ്, അഭയന്‍, നൗഷാദ്, ബി എസ് അനൂപ് എന്നിവര്‍ പങ്കെടുത്തു.