ന്യൂഡല്‍ഹി: ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യനയ അഴിമതിയില്‍ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.
ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെഹങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ മാര്‍ച്ച് 15നാണ ഇഡി അറസ്റ്റ് ചെയ്യുന്നത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകള്‍ ഇന്നു റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.