തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴുതക്കാട് വിമൻസ് കോളജിലെത്തിയ ശശി തരൂരിനെ 182 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് വാക്ക് പറഞ്ഞ് ഞെട്ടിച്ച് മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി. കൊല്ലം സ്വദേശിനിയായ അഫ്ന നാസറാണ് തരൂരിനെ അത്ഭുതപ്പെടുത്തിയത്.
തന്നെ ഞെട്ടിച്ച പെൺകുട്ടിയെപ്പറ്റി തരൂർ പറയുന്നത്
“തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളജിലെത്തിയത്. കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിനിയായ അഫ്ന നാസർ എന്ന മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർത്ഥിനി പരിചയപ്പെടാനെത്തിയതും ഇംഗ്ലിഷ് ഭാഷയിലെ നീളം കൂടിയ വാക്കുകൾ പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞതും. 182 അക്ഷരങ്ങൾ ഉള്ള വാക്കിന്റെ അർഥം എനിക്കും മനസിലായില്ല. പിന്നീട് ആ കുട്ടിയാണ് ഭക്ഷണമാണെന്ന് പറഞ്ഞത്. ഗ്രീക്ക് വാക്കാണിത്. 173 അക്ഷരങ്ങളുള്ള വാക്കുകൾ ഇംഗ്ലിഷിലെത്തിയപ്പോൾ 182 ആയി. ഇംഗ്ലിഷ് ഭാഷയിൽ അറിവ് വർധിപ്പിക്കാൻ കുട്ടികൾ പരിശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ തെരഞ്ഞെടുപ്പിലെ മറക്കാനാകാത്ത ഓർമ്മ.
ആ പെൺകുട്ടിയുടെ ഇംഗ്ലിഷ് വാക്കുകൾ കേട്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല. ‘Lopadotemachoselachogaleokranioleipsanodrimhypotrimmatosilphiokarabomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon’ എന്ന 182 അക്ഷരങ്ങളുള്ള വാക്കാണ് ആ കുട്ടി പറഞ്ഞത്. ചോദിച്ചപ്പോൾ വാക്കിന്റെ അർഥം ഭക്ഷണമാണെന്ന് മനസ്സിലായി.
ഞെട്ടലിനൊപ്പം ആ കുട്ടിയുടെ കഴിവില്‍ സന്തോഷവും തോന്നി. ഇംഗ്ലിഷ് ഭാഷയിലെ വാക്കുകൾ നമ്മൾ പഠിച്ചതുപോലെ ഇന്ത്യൻ ഭാഷയിൽനിന്നുള്ള നിരവധി വാക്കുകൾ ഇംഗ്ലിഷുകാരും സ്വീകരിച്ചിട്ടുണ്ട്. ജംഗിൾ, ബംഗ്ലാ, കാഷ് തുടങ്ങിയ വാക്കുകൾ ഇന്ത്യൻ ഭാഷയിൽനിന്ന് ഇംഗ്ലിഷിലേക്കെത്തിയതാണ്. ഷാംപുവും ഇങ്ങനെയാണ് ഇംഗ്ലിഷിലേക്ക് വന്നത്. കട്ടിയുള്ള വാക്കുകൾ മനപൂർവം ഉപയോഗിക്കുന്നതല്ലെന്നും ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനേറ്റവും യോജ്യമായ വാക്കുകൾ തെരരഞ്ഞെടുക്കുക മാത്രമാണ് ചെയ്യുന്നത്”.
ശശി തരൂരിനെപോലുള്ള ഒരു വ്യക്തിയുടെ മുന്നിൽ ഈ വാക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തെ ഞെട്ടിച്ച അഫ്നയും പറഞ്ഞു. ഒമ്പതാം മുതൽ ശശി തരൂരിന്റെ അരാധികയാണ് അഫ്ന. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് 182 അക്ഷരങ്ങളുള്ള വാക്ക് പഠിച്ചെടുത്തതെന്നും അഫ്ന വ്യക്തമാക്കി. Exasperate, Farrago, masquerade, hippopotomonstrosesquipedaliophobia, Floccinaucinihilipilification വാക്കുകൾ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയത്