കൊച്ചി: ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക.
പൂര്‍ണമായും കടലാസ്രഹിതമായ ഈ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും ആരംഭിക്കുകയും ഡിജിറ്റലായി മാനേജു ചെയ്യുകയും സാധ്യമാകും. ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പിലൂടെ ഇവ കാലാവധിക്കു മുന്‍പേ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കുവാനുള്ള അപേക്ഷയും നല്‍കാനാവും.
ലീഡിങ് ബാങ്ക് എന്ന നിലയില്‍ ഗിഫ്റ്റ് സിറ്റിയെ ആഗോള തലത്തിലെ നിക്ഷേപകരുടെ താല്പര്യമുള്ള സാമ്പത്തിക സേവന കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ കാഴ്ചപ്പാടിനെ പിന്തുണക്കാനുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ക്കുള്ളതെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിങ് പ്രൊഡക്ട്സ് മേധാവിയുമായ വിവേക് ഗുപ്ത പറഞ്ഞു.