ബില്‍ഡിംഗ് സൈറ്റുകളില്‍ സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. സംസ്ഥാനത്തെ 60 കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് നിയമം, ബില്‍ഡിംഗ്&അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട്, കരാര്‍ തൊഴിലാളി നിയമം ഇതര സംസ്ഥാന തൊഴിലാളി നിയമം,മിനിമം വേജസ് ആക്ട് എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. കൂടാതെ തൊഴിലാളികളുടെ സുരക്ഷാ, താമസസൗകര്യങ്ങളും സണ്‍സ്ട്രോക്ക് എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍. നടത്തിയ പരിശോധനയില്‍ 1819തൊഴിലാളികള്‍ ജോലി ചെയ്യുന്നതാണ് കണ്ടെത്തി. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധി ക്കുള്ളില് നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷന് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.