ദുബായ് ∙ ജുഡീഷ്യറിയെപ്പോലും നോക്കുകുത്തികളാക്കി മുഖ്യമന്ത്രിമാരേപോലും ഇ ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്ന നടപടികളെ എതിർത്തു തോൽപ്പിക്കണമെന്ന് കണ്ണൂർ മണ്ഡലം സ്ഥാനാർഥി എം. വി. ജയരാജൻ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും ഇന്ത്യയിലെ സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങർക്കെതിരെ ഉറച്ച അഭിപ്രായം പോലും സ്വീകരിക്കാൻ തയാറാകാത്ത കോൺഗ്രസിന്റെ അവസ്ഥയെ അദ്ദേഹം അപലപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിനായി ദുബായിലെ കണ്ണൂർ – കാസർകോട് നിവാസികളായ എൽ ഡി എഫ് പ്രവർത്തകരുടെ കൺവൻഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസർകോട് മണ്ഡലം സ്ഥാനാർഥി എം. വി. ബാലകൃഷ്ണൻ മാസ്റ്ററും യോഗത്തെ അഭിസംബോധന ചെയ്തു. മോഹൻ മോറാഴ അധ്യക്ഷത വഹിച്ചു. ഐ എൻ എൽ സ്റ്റേറ്റ് കമ്മിറ്റി അംഗം എം. എ. ലത്തീഫ്, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ് യുവ സാഹിതി നേതാവ് വിൽസൺ, ഓർമ ജനറൽ സിക്രട്ടറി പ്രദീവ് തോപ്പിൽ, കെ. വി. സജീവൻ, ഇ. പി. രാജിവൻ, ടി. കെ. കൃഷണൻ എന്നിവർ പ്രസംഗിച്ചു.