ദുബായ് ∙ ദുബായ് അൽമനാർ ഇസ്ലാമിക് സെൻററും ഇന്ത്യൻ ഇസ്ലാഹി സെൻററും ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസേന 1500 പേർക്ക് സമൂഹനോമ്പുതുറ ഒരുക്കുന്നു. ഖിസൈസ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, അൽബറാഹ അൽമനാർ ഇസ്ലാമിക് സെൻറർ, അൽഖൂസ് അൽമനാർ ഇസ്ലാമിക് സെൻറർ എന്നീ കേന്ദ്രങ്ങളിലാണ് നൂറുകണക്കിന് പേർക്ക് ഇഫ്താർ ഒരുക്കി ശ്രദ്ധേയമാകുന്നത്.
സാധാരണക്കാർക്ക് ആശ്വാസമാകുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് നോമ്പുതുറയെന്ന് സംഘാടകർ അറിയിച്ചു. അബുദാബി, ഷാർജ എമിറേറ്റുകളിലെ വിദൂര സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്ന നൂറുകണക്കിന് ആളുകൾക്കുള്ള ഇഫ്താർ കിറ്റ് വിതരണം ശാഖാ കമ്മിറ്റികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.