തൃശ്ശൂര്: ഐസിഐസിഐ ബാങ്ക് തൃശ്ശൂര് പുതിയ ശാഖ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഏറ്റവും പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കിന്‍റെ നഗരത്തിലെ 9-ാമത് ശാഖയാണിത്. ബാങ്കിന് ജില്ലയിലാകെ 20 ശാഖകളുണ്ട്. ഓഎംകെഎ ടവറിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പുതിയ ശാഖ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനും (സിആര്‍എം) ശാഖയോട് അനുബന്ധിച്ചുണ്ട്. 210 ശാഖകളുടേയും 395 എടിഎമ്മുകളുടേയും വിപുലമായ ശൃംഖലയാണ് ബാങ്കിനു കേരളത്തിലുള്ളത്.
അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, സേവിംഗ്സ് & കറന്‍റ് അക്കൗണ്ടുകള്‍, ട്രെയ്ഡ്, ഫോറെക്സ് സേവനങ്ങള്‍, സ്ഥിര, റിക്കറിങ് നിക്ഷേപ സൗകര്യങ്ങള്‍, ബിസിനസ്സ്, ഭവന, വാഹന, സ്വര്‍ണ്ണ, വ്യക്തിഗത വായ്പകള്‍, കാര്‍ഡ് സേവനങ്ങള്‍, എന്‍ആര്‍ഐ ഇടപാടുകള്‍ എന്നിവയടക്കം സമഗ്രമായ ബാങ്കിങ് സേവനം ബ്രാഞ്ചില്‍ ലഭ്യമാണ്.
ഇടപാടുകാര്‍ക്ക് ലോക്കര്‍ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ 9.30 മുതല്‍ 3.00 വരെയും മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും ഇടപാടുകാര്‍ക്ക് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നു.