ബീഹാറിൽ ഇൻഡ്യ സഖ്യത്തിൽ ഇടതുപാർട്ടികൾ മത്സരിക്കുന്ന സീറ്റുകളിൽ ധാരണയായി. സംസ്ഥാനത്ത് ഇടതുകക്ഷികൾ അഞ്ച് മണ്ഡലങ്ങളാണ് മുന്നണി ധാരണ പ്രകാരം അനുവദിച്ചത് മൽസരിക്കും. സിപിഐ (എംഎൽ)നു മൂന്നും സിപിഎം, സിപിഐ എന്നീ കക്ഷികൾക്ക് ഓരോ സീറ്റുമാണു ലഭിച്ചത്.
സിപിഐക്ക് അനുവദിച്ച ബേഗുസരായി സീറ്റിൽ സ്ഥാനാർഥിയായി അവധേഷ് റായിയെ പ്രഖ്യാപിച്ചിരുന്നു. സിപിഎം ഖഗാരിയയിൽ മൽസരിക്കും. സിപിഐ (എംഎൽ) ആറ, നളന്ദ, കാരാക്കട്ട് മണ്ഡലങ്ങളിലാകും ജനവിധി തേടുക.
Read more : മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് സർക്കാരിന് ആത്മാർത്ഥതയില്ല; സിബിഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി
ബീഹാറില്‍ എൻഡിഎ ഘടക കക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചിരാഗ് പസ്വാന്റെ എല്‍ജെപിയും തമ്മില്‍ ലോക്സഭാ സീറ്റു പങ്കിടുന്നത് സംബന്ധിച്ച് നേരത്തേ ധാരണയിലെത്തിലെത്തിയിരുന്നു. ബിജെപി 17 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജെഡിയും 16 സീറ്റുകളിലും അന്തരിച്ച രാം വിസാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ നയിക്കുന്ന എല്‍ജെപി 5 സീറ്റുകളിലും മത്സരിക്കും.
എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളായ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച് എഎം), രാഷ്‌ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍ എല്‍എസ് പി) എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും.