തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ താഴെപ്പറയുന്ന ട്രെയിന്‍ സര്‍വിസുകള്‍ക്ക് താല്‍ക്കാലികമായി റെയില്‍വേ ഒരു അധിക കോച്ച് അനുവദിച്ചു.
ട്രെയിന്‍ (നമ്ബര്‍ 16603, 16604) മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് മാര്‍ച്ച് 27 മുതല്‍ 31 വരെ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും, മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരു വരെയും ഒരു എ.സി 3ടയര്‍ കോച്ച് താല്‍ക്കാലികമായി അനുവദിച്ചു.
ട്രെയിന്‍ നമ്ബര്‍ 16348 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസിന് മാര്‍ച്ച് 27, 29, 31 തീയതികളിലും ഇതേ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മാര്‍ച്ച് 28, 30, ഏപ്രില്‍ 01 തീയതികളിലും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് താല്‍ക്കാലികമായി അനുവദിച്ചു.
2024 മാര്‍ച്ച് 25 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 12620 മംഗളൂരു സെന്‍ട്രല്‍ – മുംബൈ ലോകമാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിന് അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് താല്‍ക്കാലികമായി അനുവദിച്ചു. മാര്‍ച്ച് 26 നുള്ള ട്രെയിന്‍ നമ്ബര്‍ 12619 ലോകമാന്യ തിലക് ടെര്‍മിനസ് – മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസിനും അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് അനുവദിച്ചു.