Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബി.ജെ.പിയുടെ സഖ്യശ്രമങ്ങൾ അനിശ്ചിതത്വത്തിൽ; പഞ്ചാബിലും ഒഡിഷയിലും സഖ്യമില്ല

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Mar 27, 2024, 08:21 am IST
NEW DELHI, INDIA - JANUARY 31: Prime Minister Narendra Modi and BJP president Amit Shah during an election rally at Karkardooma on January 31, 2015 in New Delhi, India. Modi accused the Aam Aadmi Party of back stabbing the residents of the national capital. He said, "People can make a mistake once, but not again and again. One year back, Delhi people had voted with dreams. Last year, those whom you people voted fir, back stabbed you and shattered your dreams." (Photo by Mohd Zakir/Hindustan Times via Getty Images)

NEW DELHI, INDIA - JANUARY 31: Prime Minister Narendra Modi and BJP president Amit Shah during an election rally at Karkardooma on January 31, 2015 in New Delhi, India. Modi accused the Aam Aadmi Party of back stabbing the residents of the national capital. He said, "People can make a mistake once, but not again and again. One year back, Delhi people had voted with dreams. Last year, those whom you people voted fir, back stabbed you and shattered your dreams." (Photo by Mohd Zakir/Hindustan Times via Getty Images)

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഉന്നം 400 കടക്കാനാണെങ്കിലും, അതിനുവേണ്ടി സഖ്യങ്ങൾ രൂപപ്പെടുത്താനുള്ള ബി.ജെ.പി ശ്രമം ക്ലച്ച് പിടിക്കാതെ ലക്ഷ്യം തെറ്റിയനിലയിൽ. ഏറ്റവുമൊടുവിൽ പഞ്ചാബിലും തെറ്റി. പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ വഴങ്ങിയില്ല. കർഷക സമരത്തിന്‍റെ പ്രഭവകേന്ദ്രമായ സ്ഥലത്ത്, കർഷകവിരുദ്ധരെന്ന ‘പെരുമ’ നേടിയ ബി.ജെ.പിക്കൊപ്പം ചേർന്നാൽ തങ്ങൾക്ക് കിട്ടാനുള്ളതും ചോരുമെന്നാണ് അകാലിദളിന്‍റെ ഉൾഭയം. അതിനൊടുവിൽ, കാര്യമായ സ്വാധീനമില്ലാത്ത പഞ്ചാബിൽ ഇക്കുറി ബി.ജെ.പിയുടെ പോരാട്ടം ഒറ്റക്ക്.

ഒഡിഷയിലും സഖ്യശ്രമം പൊളിഞ്ഞു. സംസ്ഥാന ഭരണകക്ഷിയായ ബിജു ജനതാദളും ബി.ജെ.പിയും വെവ്വേറെയാണ് മത്സരം. ബി.ജെ.പിക്കൊപ്പം കൂടിയാൽ ശോഷിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് നവീൻ പട്നായികിന്‍റെ പാർട്ടി വിലയിരുത്തിയത്. കേന്ദ്രത്തിൽ പുറംപിന്തുണ നൽകുന്നതു പോലെയല്ല, ബി.ജെ.പിയുമായി സഖ്യം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രണ്ടായി മത്സരിച്ചാലും വീണ്ടും ഭരണം കിട്ടിയാൽ ബി.ജെ.ഡി പാർലമെന്‍റിൽ കൈയയച്ചു സഹായിക്കുമെന്നാണ് ഒറ്റക്ക് മത്സരത്തിനിറങ്ങുമ്പോൾ ബി.ജെ.പിയുടെ പ്രതീക്ഷ.

പഞ്ചാബും ഒഡിഷയും മാത്രമല്ല സഖ്യശ്രമങ്ങൾ മിക്ക സംസ്ഥാനങ്ങളിലും പാളി. ബിഹാറിൽ ജനതാദൾ-യുവിനെ ഒപ്പം കൂട്ടാൻ കഴിഞ്ഞു. എന്നാൽ, ബിഹാറിലെ എൻ.ഡി.എ പാളയത്തിൽ പടയാണ്. ബി.ജെ.പി വല്യേട്ടനായി മാറിയത് ജെ.ഡി.യു നിശ്ശബ്ദം സഹിക്കുന്നു. എന്നാൽ, ജെ.ഡി.യുവിനെ സഹിക്കാൻ ചിരാഗ് പാസ്വാന്‍റെ എൽ.ജെ.പിക്ക് മനസ്സ് പോരാ. സീറ്റ് പങ്കിട്ടെടുത്തപ്പോൾ പുറത്തായ രാംവിലാസ് പാസ്വാന്‍റെ അനുജൻ പശുപതികുമാർ പരസ് സ്വന്തം പാർട്ടിയായ ആർ.എൽ.ജെ.പിയുമായി എൻ.ഡി.എയിൽനിന്ന് പുറത്തുകടന്നു.

മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന് ഭാരതരത്നം കൊടുത്തത് ഹരിയാനയിലെയും യു.പിയിലെയും കർഷക പാർട്ടികളെ ഉന്നമിട്ടാണ്. എന്നാൽ, യു.പിയിലെ ആർ.എൽ.ഡിയും നേതാവ് ജയന്ത് ചൗധരിയും ബി.ജെ.പി സഖ്യം വലിയ നേട്ടമായി കാണുന്നില്ല. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ, ഒതുക്കത്തിലാണ് സഖ്യം. ഹരിയാനയിലാകട്ടെ, ജെ.ജെ.പിയെ പിളർത്തിയും ഒതുക്കിയും മുഖ്യമന്ത്രിമാറ്റം നടപ്പാക്കിയുമാണ് ബി.ജെ.പി മുന്നോട്ടുനീങ്ങിയത്. ഒതുക്കപ്പെട്ട ദുഷ്യന്ത് ചൗതാല ബി.ജെ.പിയെ വെറുതെവിടില്ലെന്ന വാശിയിൽ.

Read more : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പി.ജി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ സാമന്തനായി നിൽക്കുകയാണ് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയെങ്കിലും മഹാരാഷ്ട്ര നവനിർമാൺ സേനക്കുവേണ്ടി എൻ.ഡി.എ സഖ്യത്തിന്‍റെ വാതിൽ ബി.ജെ.പി തുറന്നത് ഷിൻഡെപക്ഷത്തിന് പിടിച്ചിട്ടില്ല. എം.എൽ.എസുമായുള്ള നീക്കുപോക്കുകൾ സങ്കീർണം. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ വേറിട്ട വഴിയിൽ. ജെ.ഡി.എസ്-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയെന്ന വാർത്തയാണ് ചൊവ്വാഴ്ച കർണാടകത്തിലെ തുങ്കൂരിൽനിന്ന് പുറത്തുവന്നത്. രണ്ടു പാർട്ടികളിലെയും താഴെത്തട്ടിലെ പ്രവർത്തകർക്ക് ദഹനക്കേടായി മാറിയിട്ടുണ്ട്, സഖ്യം.

ആന്ധ്രപ്രദേശിൽ ടി.ഡി.പിയും ജനസേന പാർട്ടിയുമായി കൈകോർത്തത് ബി.ജെ.പിക്ക് പാർലമെന്‍റിൽ പുറംപിന്തുണ നൽകിപ്പോന്ന മുഖ്യമന്ത്രി ജഗൻ മോഹനും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്കും ദഹിച്ചിട്ടില്ല. ടി.ഡി.പിയാകട്ടെ, മെലിഞ്ഞൊട്ടിയ പാർട്ടിയാണിന്ന്. ഡൽഹിയിൽ ആറു സിറ്റിങ് എം.പിമാരെ മാറ്റേണ്ടിവന്നതടക്കം ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങൾ -അതു വേറെ. 100ൽപരം സിറ്റിങ് എം.പിമാരെയാണ് ബി.ജെ.പി മാറ്റുന്നത്. ഇതിൽ പല മണ്ഡലങ്ങളിലും വിമതപ്രവർത്തനം നിരീക്ഷിച്ച് നേരിടാൻ ഏറുമാടം കെട്ടേണ്ട സ്ഥിതി.

ReadAlso:

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി

ഡൽഹി സ്ഫോടനം: ഡോ. മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിറക്കും | red-fort-blast-red-corner-notice-issued-against-dr-musafir

ചെങ്കോട്ട സ്ഫോടനം: പ്രതികൾ രഹസ്യ ആശയവിനിമയം നടത്തിയത് സ്വിസ് ആപ്പ് വഴി | chenkotta-explosion-swiss-app-secret-communication

പോക്‌സോ കേസിൽ യെഡിയൂരപ്പയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി | karnataka-high-court-refuses-to-quash-pocso-case-against-ex-cm-yediyurappa

ചെങ്കോട്ട സ്‌ഫോടനം ; ഇനിയൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കാന്‍ ധൈര്യപ്പെടില്ല, കടുത്ത ശിക്ഷ നല്‍കുമെന്ന് അമിത് ഷാ | strictest-possible-punishment-for-delhi-blast-perpetrators-says-amit-shah

Tags: Loksabha Elections 2024BJPNarendra ModiAmit sha

Latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം: ഹാജര്‍ രേഖപ്പെടുത്തി വെറുതേയിരുന്ന് ഡോക്ടര്‍ | Medical College doctor didnt work even after registering attendance

സ്ഥാനാർഥി തെരഞ്ഞെടുപ്പ് സമിതികളിൽ എസ്.സി / എസ്.ടി നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ല: കൊടിക്കുന്നിൽ സുരേഷ് എംപി | kodikkunnil suresh criticizes congress leadership

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതി സുരേഷിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി | Incident of Drunk Passenger Pushes Woman Out Of Moving Train in Varkala; Identification parade held for accused Suresh

ശബരിമല സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന; 17ന് സാമ്പിൾ ശേഖരിക്കും /sabarimala gold sample will collect on nov 17

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റിന് കേരളത്തിൽ തുടക്കം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies