ആവശ്യമായ ചേരുവകൾ
1. പൊന്നി അരി രണ്ടര കപ്പ്
2. ചുവന്നുള്ളി– എട്ട്
പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. തേങ്ങ –ഒരു മുറി ചുരണ്ടിയത്
മുളക് പൊടി– അര വലിയ സ്പൂൺ
മഞ്ഞൾ പൊടി – കാൽ ചെറിയ സ്പൂൺ
4. മുളകു പൊടി – അര വലിയ സ്പൂൺ
മഞ്ഞൾ പ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. ചെമ്മീൻ തൊണ്ടു കളഞ്ഞത് – അര കപ്പ്
6. സവാള മൂന്നെണ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – അഞ്ചെണ്ണം പൊടിയായി അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട് അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം ചതച്ചത്
വെളുത്തുള്ളി – എട്ട് അല്ലി ചതച്ചത്
എണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി കുതിർത്തുവച്ച ശേഷം രണ്ടാമത്തെ ചേരുവ ചേർത്ത് കട്ടിയായി അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് നന്നായി വറുത്തു വയ്ക്കണം. നാലാമത്തെ ചേരുവ ചെമ്മീ നിൽ പുരട്ടി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റുക. ഈ കൂട്ടിലേക്ക് തേങ്ങ വറുത്തരച്ചതും, ചെമ്മീൻ പൊരിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരച്ചു വച്ച് ചെറിയ ഉരുളകളാക്കി ഓരോ ഉണ്ടകളായും വാഴയിലയിൽ പരത്തുക. ഇതിനു മുകളിൽ ചെമ്മീൻ കൂട്ടു വച്ച് പരത്തി മറ്റൊരു ഉരുളയെടുത്ത് പരത്തി ചെമ്മീൻ കൂട്ടിനു മുകളിൽ വച്ചു മൂടുക. അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവി കയറ്റി വേവിച്ചെടുക്കുക.