തിരുവനന്തപുരം: സിദ്ധാർഥന്‍റെ ക്രൂരമായ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ആവശ്യം അംഗീകരിക്കുന്നതായി വിശ്വസിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ഫലത്തിൽ ആ ആവശ്യം അട്ടിമറിക്കാനുളള പ്രവൃത്തികളാണ് ചെയ്തതെന്നും കേസന്വേഷണം ഏറ്റെടുക്കാൻ ആവശ്യമായ റിപ്പോർട്ടുകൾ നാളിതുവരെ സി.ബി.ഐക്ക് കൈമാറാൻ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തയാറായിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
Read more : ആലുവ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വൈസ് ചാൻസലറെ ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. മോദിയുടെ ഗാരന്‍റിയുടെ കേരളത്തിലെ ഏക ഗുണഭോക്താവ് പിണറായി വിജയനും അദ്ദേഹത്തിന്‍റെ കുടുംബവും മാത്രമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ശശി തരൂരിന്‍റെ നേമം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ കമ്പറ നാരായണൻ അധ്യക്ഷതവഹിച്ചു. പാലോട് രവി, എൻ. ശക്തൻ, പി.കെ. വേണുഗോപാൽ, പി. മോഹൻരാജ്, ജ്യോതി വിജയകുമാർ, കരുമം സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു