കാട്ടാക്കട: പോക്സോ കേസില്‍ മദ്റസാധ്യാപകന് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കരകുളം അഴിക്കോട് മലയത്ത് പണയിൽ സജിന മൻസിലിൽ മുഹമ്മദ് തൗഫീഖ് (27) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴത്തുകയിൽ 50,000 രൂപ അതിജീവിതക്ക് നൽകണം. ഇല്ലെങ്കിൽ ഒമ്പത് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2019 ലാണ് കേസിനാസ്പദമായ സംഭവം. വിളപ്പിൽശാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
















