ആവശ്യമായ ചേരുവകൾ
1.ബസ്മതി അരി – ഒരു കപ്പ്
2.പുതിനയില – ഒരു കപ്പ്
മല്ലിയില – അരക്കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പച്ചമുളക് – ഏഴ്
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.വഴനയില – രണ്ട്
കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
5.സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – മൂന്ന്, വട്ടത്തിൽ കനം കുറച്ചരിഞ്ഞത്
6.ഉപ്പ് – പാകത്തിന്
7.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, വറുത്തത്
പുതിനയില – ഒരു വലിയ സ്പൂൺ
പപ്പടം – രണ്ട്, നീളത്തിൽ അരിഞ്ഞു വറുത്തത്
തയ്യാറാക്കുന്ന വിധം
അരി കഴുകി രണ്ടരക്കപ്പ് വെള്ളത്തിൽ വേവിച്ചു വറ്റിച്ചെടുത്ത ശേഷം ഒരു പരന്ന പാത്രത്തിൽ നിരത്തുക. രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മിന്റ് ചട്നി തയാറാക്കി വയ്ക്കുക. ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റിയശേഷം സവാളയും പച്ചമുളകും ചേർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ മിന്റ് ചട്നി ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു ചോറു വേവിച്ചതും ഉപ്പും ചേർത്തു കുഴഞ്ഞു പോകാതെ ഇളക്കണം. മിന്റ് ചട്നി ചോറിൽ നന്നായി പിടിക്കുമ്പോൾ അടുപ്പിൽനിന്നു വാങ്ങി മാറ്റിവയ്ക്കുക. വിളമ്പാനുള്ള പാത്രത്തിലാക്കി ഏഴാമത്തെ ചേരുവ മുകളിൽ നിരത്തുക.