യാത്രകളിൽ ചെന്നെത്തുന്ന എല്ലാ ഇടങ്ങളിലും ആളും ബഹളവുമൊക്കെ ഉണ്ടാകും. ഗ്രൂപ്പുകൾ, ഒറ്റയ്ക്ക് വന്നവർ, അങ്ങനെ എത്രയോ മനുഷ്യരാണ് ഓരോ ഇടങ്ങളിലേക്കും വന്നെത്തുന്നത്. ജീവിതത്തിൽ വിരസത വന്നു മൂടുമ്പോൾ നമ്മൾ ഓർക്കാറില്ലേ? ആളും ബഹളവും ഒഴിഞ്ഞ ഏതെങ്കിലുംഇടത്തേക്ക് കുറച്ചു ദിവസത്തേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്? അങ്ങനെയൊരിടമാണ് പൂണ്ടി. പൂണ്ടിയിലെ ദൃശ്യഭംഗിയും, കാലാവസ്ഥയും നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. പോകുന്നവഴിക്ക് കൊടയിലെ മറ്റു സ്ഥലങ്ങൾ കൂടി സന്ദർശിക്കാവുന്നതാണ്.
കൊടൈക്കനാലിലെ മനോഹരമായ ഇടങ്ങൾ
പൊള്ളാച്ചി
കാര്‍ഷിക-ഗ്രാമീണതയുടെ സ്വര്‍ഗീയത കണ്ടറിയണമെങ്കില്‍ പാലക്കാട്-പൊള്ളാച്ചി ട്രെയിനില്‍, പാലക്കാടന്‍ പച്ചപ്പിലൂടെയുള്ള ഈ യാത്രതന്നെ വേണം. യാത്ര ഇഷ്ടപ്പെടുന്ന ആര്‍ക്കും ഇത് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് തീര്‍ച്ച. ചെലവുകുറഞ്ഞ ഒരു യാത്ര കൂടിയാണിത്. സഹ്യന്‍െറ അരികു ചേര്‍ന്ന ഈ യാത്രയിലുടനീളം പാലക്കാടിന്റെ കാര്‍ഷികാഭിവൃദ്ധിയുടെ നേര്‍ കാഴ്ചക്കും സാക്ഷ്യം വഹിക്കാനാകും.
തീര്‍ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും രാമേശ്വരത്തേക്കും ഒരുകാലത്ത് ഏറ്റവും ചെലവുകുറത്ത യാത്രാ മാര്‍ഗം പാലക്കാട്-രാമേശ്വരം ട്രെയിന്‍ സര്‍വിസായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളും പാലക്കാട്ടത്തെിയിരുന്നതും ഇതു വഴിയായിരുന്നു.
110 വര്‍ഷത്തോളം പഴക്കമുള്ള മീറ്റര്‍ഗേജ് പാതയായിരുന്നു ഏതാനും വര്‍ഷങ്ങള്‍ വരെയും ഈ റൂട്ട്. പിന്നീട് പാത വികസനത്തിനായി 2008 ല്‍ അടച്ചിട്ടു. നീണ്ട മുറവിളികള്‍ക്കൊടുവില്‍ 2015 നവംബര്‍ 16 നാണ് ബ്രോഡ്ഗേജാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. പ്രകൃതിസ്നേഹികളുടെയും യാത്രാസ്വാദകരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുതന്നെയാണ് പാതവികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രകൃതിക്കു കോട്ടം തട്ടാതെയുള്ള വികസനം യാത്രയിലുടനീളം നമുക്ക് കാണാനും അനുഭവിക്കാനുമാകും.
ദക്ഷിണറെയില്‍വേയുടെ പാലക്കാട് ഡിവിഷനു കീഴിലുള്ള പൊള്ളാച്ചി പാതക്ക് 55 കിലോമീറ്ററാണ് ദൈര്‍ഘ്യം. 32 കിലോമീറ്റര്‍ കേരളത്തിലും ബാക്കി തമിഴ്നാട്ടിലുമായി കിടക്കുന്ന പാത ഇപ്പോള്‍ വൈദ്യുതീകരിക്കാത്ത ഏകവരിപാതയാണ്. പാതയുടെ തുടര്‍ വികസനം കൂടുതല്‍ സഹായകമാവുക ചരക്ക് ഗതാഗതത്തിനാണ്. കേരളത്തിലേയും തമിഴ്നാട്ടിലെയും വിനോദ-തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും ഇത് മുതല്‍കൂട്ടാകും.
യാത്രയിലെ മറ്റൊരു സവിശേഷത റെയില്‍വേ സ്റ്റേഷനുകളാണ്. വന്‍ നിര്‍മിതികളൊന്നുമില്ലാത്ത സ്റ്റേഷനുകള്‍. എല്ലാം പ്രകൃതിക്കു കോട്ടം തട്ടാത്തരീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മുതലമടയിലെ പ്ളാറ്റ്ഫോമുകളുടെ മധ്യത്തിയായി നിലനിര്‍ത്തിയ ആല്‍മരങ്ങളും പുതുനഗരത്തിലെ പ്ളാറ്റ്ഫോമിലേക്ക് നിരനിരയായി ചേര്‍ന്നു നില്‍ക്കുന്ന യൂക്കാലിപ്റ്റ്സ് മരങ്ങളും സ്റ്റേഷനുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
സ്റ്റേഷനുകളിലെ തണല്‍ മരങ്ങള്‍ കടുത്തവേനലില്‍ യാത്രക്കാര്‍ക്ക് കുളിരേകുന്നു. നെല്‍വയലുകളിലും തെങ്ങിന്‍തോപ്പുകളിലും പാറയിടുക്കുകളിലും ഒറ്റക്കും കൂട്ടായും ഓടിനടക്കുകയും നൃത്തം വെക്കുകയും ചെയ്യുന്ന മയിലുകളെയും ഈ യാത്രയില്‍ നിങ്ങള്‍ക്ക് കാണാം. മീനാക്ഷിപുരത്തിനും മുതലമടക്കും കൊല്ലങ്കോടിനുമിടയിലാണ് ഇവയെ കൂടുതലായി കാണാനാവുക.
നിലവില്‍ ഏതാനും ട്രെയിന്‍ സര്‍വിസേ ഈ പാതയിലൂടെയുള്ളൂ. പാസഞ്ചര്‍ ട്രെയിനുകളാണിവ. കുറഞ്ഞ യാത്രക്കാരുമായാണ് ഈ ട്രെയിനുകളെല്ലാം സര്‍വിസ് നടത്തുന്നത്. പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് ചെറു തിരക്കെങ്കിലും അനുഭവപ്പെടുന്നത്. പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ് ഇപ്പോള്‍ പൊള്ളാച്ചിവരെ സര്‍വിസ് നടത്തുന്നുണ്ട്.
പൂണ്ടിയിലേക്ക്
തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ ഹിൽ സ്റ്റേഷന് സമീപമുള്ള ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പച്ചപ്പിനും കൃഷിക്കും പേരുകേട്ട ഈ കുന്നുകൾ ലോകമെമ്പാടുമുള്ള യാത്രികരെ ഉറപ്പായും ആകർഷിക്കും
പൂണ്ടി ഹിൽസ് ചുറ്റുമുള്ള താഴ്വരകളുടെ മനോഹരമായ കാഴ്ച നൽകുന്നു. നിത്യഹരിത വനങ്ങൾ, പുൽമേടുകൾ, തേയിലത്തോട്ടങ്ങൾ തുടങ്ങിയ സമൃദ്ധമായ സസ്യങ്ങളാൽ മൂടപ്പെട്ട കുന്നുകൾ ഈ പ്രദേശത്തിൻ്റെ സവിശേഷതയാണ്. നിരവധി മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമായ ഈ കുന്ന് പ്രകൃതി സ്നേഹികൾക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും അനുയോജ്യമായ സ്ഥലമാണ്.
പൂണ്ടി ഹിൽസിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ട്രെക്കിംഗ് ആണ്. ട്രക്കിങ്ങിന് പുറമെ ക്യാമ്പിംഗ്, പക്ഷി നിരീക്ഷണം, ഫോട്ടോഗ്രാഫി തുടങ്ങിയ പ്രവർത്തനങ്ങളിലും നിങ്ങൾക്ക് പങ്കെടുക്കാം. പൂണ്ടി ഹിൽസ് വർഷം മുഴുവനും കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ്. തണുത്ത കാലാവസ്ഥയും മിതമായ കാലാവസ്ഥയും ഈ കുന്നുകളുടെ ആകർഷണം വർദ്ധിപ്പിക്കുന്നു.
എങ്ങനെ എത്തിച്ചേരാം
ദിണ്ടിഗലിൽ നിന്ന് കൊടൈക്കനാലിൽ നിന്ന് 95 കിലോമീറ്ററും മധുരയിൽ നിന്ന് കൊടൈക്കനാലിലേക്ക് 115 കിലോമീറ്ററുമാണ് അടുത്തുള്ള റൂട്ട്. കൊടൈക്കനാൽ മുതൽ പൂണ്ടി വരെ 40 കി.മീ.
പ്രധാന സ്ഥലങ്ങൾ: പെരുമാൾ കൊടുമുടി, നിശബ്ദ താഴ്‌വര കാഴ്ച, മന്നവനൂർ തടാകം, പാമ്പാടും ഷോല നാഷണൽ പാർക്ക്.
പ്രവർത്തനങ്ങൾ: ട്രെക്കിംഗ്, ഹൈക്കിംഗ്, പിക്നിക്കിംഗ്, പ്രകൃതി നടത്തം
സമയം: ഏപ്രിൽ മുതൽ ജൂൺ വരെ.
കൊടൈക്കനാലിൽ നിന്ന് പൂണ്ടിയിലേക്ക് 40 km ദൂരമുണ്ട്. പോകുന്ന വഴിയിലാണ് പൂമ്പാറയും, മന്നവന്നൂരും, കളവരയുമെല്ലാം. യൂക്കാലി മരങ്ങളും പൈൻ മരങ്ങളും റോഡിന്റെ ഇരു വശങ്ങളിലും കൺകുളിർമയേകുന്ന കാഴ്ചകൾ അതിമനോഹരമാണ്.
അധികം വാഹനങ്ങൾ കടന്നു വരാത്ത ഇടുങ്ങിയ വൃത്തിയുള്ള ഈ വഴിയിലൂടെയുള്ള പ്രഭാതത്തിലെ കാഴ്ചകൾ എങ്ങിനെ വിവരിക്കണമെന്നറിയില്ല അത്രെയും മനോഹരമായ വീഥികൾ. അതിർത്തി ഗ്രാമം ആയ കിലാവരയിലെക്ക് പോകുന്ന റൂട്ടിലെ കൗഞ്ചിഎന്ന ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കും.
നാടിന്‍റെ ചരിത്രം
പളനി മലനിരകളുടെ താഴ്വരകളിൽ വെച്ച് രാജഭരണ കാലത്ത് നടന്ന യുദ്ധങ്ങളിൽ ഭയന്നിട്ടും അതുപോലെ യുദ്ധത്തിൽ തോൽവി സംഭവിച്ച നാട്ടിലെ പ്രജകളോക്കെയാണ് പൂമ്പാറ – പൂണ്ടി എന്നീ മലകളിലേക്ക് കുടിയേറ്റക്കാരായി വന്നണഞ്ഞത്.
പിന്നീട് 1800 കൾക്ക് ശേഷമെത്തിയ ബ്രിട്ടീഷുകാർ കൊടൈക്കനാൽ കേന്ദ്രമാക്കി വിവിധ സ്ഥാപനങ്ങൾ തുടങ്ങിയപ്പോളും അവർ ഉപയോഗിച്ചതും ആദ്യകാലത്ത് കുടിയേറ്റക്കാരാ-യി ഈ ഗ്രാമങ്ങളിൽ വന്നു ചേർന്ന ഗ്രാമീണരുടെ പാതകൾ തന്നെയായിരുന്നു. കുടിയേറ്റങ്ങളും ബ്രിട്ടീഷ് അധിനിവേശങ്ങളുമായി ഈ ഗ്രാമങ്ങൾക്ക് ഒരുപാടു കഥകൾ പറയാനുണ്ട്
വെളുത്തുള്ളി മാത്രമല്ല വർഷത്തിൽ കാലാവസ്ഥക്ക് അനുസൃതമായി മൂന്ന് പ്രാവശ്യം കൃഷി ഇറക്കുന്നുണ്ട് ഇവിടെ ഇരുളക്കിഴങ്, ബീൻസ്, വെളുത്തുള്ളി, ക്യാരറ്റ്, മല്ലി, ഇതൊക്കെ ഇവിടുത്തെ പ്രധാന കൃഷികളാണ്.
ഈ കൃഷികൾ വിളവെടുത്തു കഴിയുമ്പോഴേക്കും നല്ല മഴ പിടിക്കും പിന്നീട് അതിനൊത്ത മറ്റു കൃഷികൾ വീണ്ടും ഇറക്കുവാൻ തുടങ്ങും. ചുരുക്കി പറഞ്ഞാൽ ഇടതടവില്ലാതെ കൃഷിയിറക്കുന്ന ഒരു കാർഷിക ഗ്രാമമാണ് പൂണ്ടി.