ജിദ്ദ: മോഡലും ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സ് സ്വാധീനമുള്ള റൂമി അല്‍ഖഹ്താനി എന്ന സൗദി പെണ്‍കുട്ടിയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളിലൊന്നില്‍ താന്‍ രാജൃത്തെ പ്രതിനിധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖൃാപിച്ചത്.
‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്”, ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. സെപ്തംബർ 18 ന് മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സിന്റെ ആഗോള മത്സരം നടക്കുന്നത്.
പ്രഖൃാപനത്തോടൊപ്പം മോഡല്‍ ഫുള്‍ ബൃൂട്ടി ക്വീന്‍ മോഡില്‍ അവളുടെ ഫോട്ടോകള്‍ സോഷൃല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തു.