നാവിൽ കൊതിയൂറും ഇരുമ്പൻ പുളി അച്ചാർ

ആവശ്യമായ ചേരുവകൾ

ഇലുമ്പൻ പുളി – 1/2 കിലോ

നല്ലെണ്ണ

കടുക്

വറ്റൽ മുളക്

കറിവേപ്പില

വെളുത്തുള്ളി – 15

മുളകുപൊടി – 1 1/2- സ്പൂൺ

ഉലുവ – കാൽ ടീ സ്പൂൺ

കായം

ഉപ്പ്

തയാറാക്കുന്ന വിധം

അര കിലോ ഇരുമ്പൻ പുളി കഴുകി വട്ടത്തിൽ അരിയണം. ഇത് മുങ്ങത്തക്ക വെള്ളമൊഴിച്ച് പാനിൽ ഹൈ ഫ്ളേമിൽ കുറച്ച് ഉപ്പിട്ട് തിളപ്പിച്ചെടുക്കുക. കോരി ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റുക. പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽ മുളക്, കറിവേപ്പില, കീറിയ 15 വെളുത്തുള്ളി എന്നിവ ഇട്ടു കടുക് താളിക്കുക.തീ കുറച്ചതിനു ശേഷം അതിലേക്ക് ഉപ്പു ചേർത്തു കൊടുക്കണം. സ്റ്റൗ ഓഫ്‌ ചെയ്തത് പാനിന്റെ ചൂട് അല്പം കുറയുമ്പോൾ അതിലേക്ക് ഒന്നര സ്പൂൺ മുളകുപൊടി ചേർത്ത് വഴറ്റണം. പച്ചമണം മാറുമ്പോൾ അത്തിലേക്ക് കാൽ ടീ സ്പൂൺ ഉലുവ തരിയായി ചതച്ചെടുത്തതും കുറച്ചു കായപ്പൊടിയും ചേർത്ത് ഒന്ന്‌ ഇളക്കുക. മാറ്റിവച്ചേക്കുന്ന ഇലുമ്പിക്ക ഇട്ടു നന്നായി ഇളക്കിയെടുക്കണം. ചൂടാറിയതിനു ശേഷം ഈർപ്പമില്ലാത്ത കുപ്പിയിലേക്ക് മാറ്റാം.

ചൂടുള്ള എണ്ണയിൽ ഉപ്പു ചേർക്കുന്നത് ഉപ്പിൽ ഈർപ്പമുണ്ടെങ്കിൽ മാറാൻവേണ്ടിയാണ്. അങ്ങനെ ചെയ്താൽ അച്ചാറ് പെട്ടന്ന് കേടാകില്ല. ഉലുവ നന്നായി പൊടിഞ്ഞുപോകരുത്. നന്നായി പൊടിഞ്ഞാൽ കയ്പ്പുണ്ടാകും.