ചപ്പാത്തിക്കും റൈസിനുമൊപ്പം കഴിക്കാൻ കളർഫുൾ കറി തയാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

പാലക് ചീര – 2 കപ്പ്

ഉരുളക്കിഴങ്ങ് മുറിച്ച് ഉപ്പിട്ട് വേവിച്ചത് – 4 അല്ലെങ്കിൽ 5

സവാള – 2 എണ്ണം

വെളുത്തുള്ളി – 2 അല്ലി

പച്ചമുളക് – 1

തക്കാളി – 1

വെള്ളം – 1 കപ്പ്

ഓയിൽ – 2 ടേബിൾസ്പൂൺ

ഏലയ്ക്ക, ഗ്രാമ്പൂ, കറുകപട്ട, താക്കോലം – ആവശ്യത്തിന്

മുളകുപൊടി – 1 ടേബിൾസ്പൂൺ

മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ

ഗരം മസാല – 1/4 ടേബിൾസ്പൂൺ

കായപ്പൊടി – 1/2 ടീസ്പൂൺ

ജീരകം – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് ചീര വേവിച്ചതിനു ശേഷം നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു ഫ്രൈ പാനിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ചു അതിലേക്കു ജീരകവും കായപ്പൊടിയും ചേർക്കുക. മൂത്തു കഴിയുമ്പോ വേവിച്ച ഉരുളക്കിഴങ്ങു കഷണങ്ങൾ അതിലേക്ക് ഇട്ട് മൂപ്പിച്ചതിനു ശേഷം മാറ്റി വയ്ക്കുക.

ചുവടു കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലയ്ക്ക, ഗ്രാമ്പൂ, കറുകപട്ട താക്കോലം എന്നിവ ആവശ്യത്തിനു മൂപ്പിക്കുക. അതിലേക്ക് ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. തക്കാളി ചെറുതായി അരിഞ്ഞതു ചേർക്കുക. ഇതിലേക് വേവിച്ച് അരച്ചു വച്ചിരിക്കുന്ന ചീര ചേർക്കുക.തക്കാളി നന്നായി വെന്ത് ഉടയുന്നതു വരെ വേവിക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കുക. പച്ചമുളക് ചേർത്തു ഇളക്കിയ ശേഷം ഇഷ്ടം ഉള്ളവർക്കു മല്ലിയില കൂടെ ചേർത്ത കൊടുക്കാവുന്നതാണ്. ചപ്പാത്തി, ബസ്മതി റൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ കറിയാണ് ആലു പാലക്.