വേനൽക്കാലത്ത് ശരീരത്തു പലവിധ അസുഖങ്ങൾ വരും. അതിലൊന്നാണ് വയറെരിച്ചിൽ. വയർ അമിതമായി ചൂടാകുകയും, സ്‌പൈസസ് ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവും വയർ എരിയാൻ സാധ്യതയുണ്ട്. അതുപോലെ ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക എന്നതാണ് ഈ സമയത്ത് ചെയ്യേണ്ട ഒരു കാര്യം.
അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിച്ച് നിർത്തിയാൽ മാത്രമേ വയർ എരിച്ചിലിനു ശമനം ഉണ്ടാവുകയുള്ളു
വേനൽക്കാലത്ത് എന്തെല്ലാം ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം?
തൈര്
കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. വേനൽക്കാലത്ത് തൈര് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
തണ്ണിമത്തന്‍
കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും.
നാരങ്ങാ വെള്ളം
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
വെള്ളരിക്ക
വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. വെള്ളരിക്ക ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ പച്ചക്കറിയാണിത്.
സ്ട്രോബറി
ജ്യൂസി ഗുണത്തോടു കൂടിയ സ്ട്രോബറിയിൽ 91.5-92.5 ശതമാനംവരെ ജലാംശമുണ്ട്. വൈറ്റമിൻ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവിൽ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്ട്രോബറിയിൽ ധാരാളം ആന്റിഓക്സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്ട്രോബറിയെ ഒരു സൂപ്പർഫുഡ് ആക്കി മാറ്റുന്നു.
ഇവയിലെ അന്നജത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്. സ്ട്രോബറിയിൽ പൊതുവേ ഗ്ലൈസീമിക്ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ്. അതിനാൽ മിതമായ തോതിൽ പ്രമേഹരോഗികൾക്കും കഴിക്കാം. ഇതു കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും എരിച്ചിൽ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും സ്ട്രോബറി സഹായിക്കുന്നു.
നെല്ലിക്ക
ധാരാളം ന്യട്രിയൻസ് പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയാൽ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലവർഗ്ഗങ്ങൾ വരുന്ന ഒന്നാണ്. വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിക്കും ചർമസംരക്ഷണത്തിനും മുടിവളർച്ചയ്ക്കും ഉത്തമമാണ്.
ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടാനും നെല്ലിക്കാനീര് ഉപയോഗിച്ചു വരുന്നു. പ്രമേഹം, കൊളസ്ട്രോൾ, കാൻസർ എന്നീ രോഗം ഉള്ളവർക്കും ഉപയോഗിക്കാൻ ഉത്തമമായ ഒരു ഫലമാണ് നെല്ലിക്ക
ജാമ്പ
നമ്മുടെ വീട്ടുവളപ്പിൽ സർവ്വസാധാരണമായി കാണുന്ന ജാമ്പയ്ക്കയിൽ 83–84% യും വെള്ളം തന്നെയാണ്. ഇവ വൈറ്റമിൻ സി, നാരുകൾ, വൈറ്റമിൻ എ,തയാമിൻ എന്നിവയാലും നാരുകളാലും മറ്റു ചില മിനറലുകളാലും സംപുഷ്ടമാണ്. വൈറ്റമിനുകളും മിനറലുകളും കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളുമുണ്ട്.
ഇവ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനോടൊപ്പം ദഹനപ്രക്രിയക്ക് സഹായിക്കുകയും ആർബുദം പ്രതിരോധിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും രോഗപ്രതിരോഗ ശക്തി കൂട്ടാനും കരളിലെ വിഷാംശം നീക്കാനും സഹായിക്കുന്നു. ജാമ്പയ്ക്ക പ്രമേഹരോഗികൾക്ക് ഏറെ ഉത്തമമാണ്